നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കരിയർ മാറ്റിമറിച്ചതിൽ പ്രധാന പങ്ക് ഷെയ്ൻ ബോണ്ടിന്: ജസ്പ്രിത് ബുംറ

  കരിയർ മാറ്റിമറിച്ചതിൽ പ്രധാന പങ്ക് ഷെയ്ൻ ബോണ്ടിന്: ജസ്പ്രിത് ബുംറ

  'ന്യൂസിലന്‍ഡിനു വേണ്ടിയുള്ള ബോണ്ടിന്റെ ബൗളിങ് പ്രകടനം എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിരുന്നു': ബുംറ

  ജസ്പ്രീത് ബുംറ

  ജസ്പ്രീത് ബുംറ

  • Share this:
   ലോക ക്രിക്കറ്റിലെ ഇന്നത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രിത് ബുംറ. വ്യതസ്തമായ ബൗളിങ് ശൈലിയിൽ കൃത്യതയോടെ പന്തെറിയുകയും ബാറ്റ്സ്മാൻമാരെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന അധികം പേസർമാർ ഇന്ത്യക്കുണ്ടായിട്ടില്ല. ഇപ്പോഴിതാ തൻെറ കരിയർ മുന്നോട്ട് കൊണ്ട് പോവുന്നതിൽ ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് ആരോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ. മുൻ ന്യൂസിലൻഡ് താരവും മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ചുമായ ഷെയ്ൻ ബൊണ്ടാണ് തന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നാണ് ബുംറ വെളിപ്പെടുത്തിയത്.

   മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ബുംറ ബോണ്ടുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് ബുംറ. "പറ്റുന്ന സമയത്തൊക്കെ ബോണ്ടിനോട് സംസാരിക്കാൻ ശ്രമിക്കാറുണ്ട്. മുംബൈ ഇന്ത്യൻസിന് വേണ്ടി അല്ലാതെ ഇന്ത്യൻ ടീമിനൊപ്പമാവുമ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്. ഓരോ വർഷവും അദ്ദേഹത്തിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കാറുണ്ട്. അത് ബൗളിങ്ങിൽ ഒരുപാട് ഉപയോഗപ്പെടുന്നുണ്ട്, എല്ലാ വർഷവും ഞാൻ പുതിയ എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുകയും എന്റെ ബൗളിങ്ങിൽ പുതിയ കാര്യങ്ങൾ ചേർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വളരെ മികച്ച ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. വരും വർഷങ്ങളിലും അത് തുടരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ," ബുംറ പറഞ്ഞു.   "കുട്ടിയായിരിക്കെ അദ്ദേഹത്തിന്റെ ബൗളിങ് ഞാന്‍ ടെലിവിഷനില്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും 2015ലാണ് ബോണ്ടിനെ ഞാന്‍ ആദ്യമായി നേരിട്ടുകാണുന്നത്. അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി പന്തെറിയുമ്പോൾ ആരാധനയോടെയാണ് കാണാറുള്ളത്. ന്യൂസിലന്‍ഡിനു വേണ്ടിയുള്ള ബോണ്ടിന്റെ ബൗളിങ് പ്രകടനം എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ നേരിട്ടു കാണാനായത് നല്ല അനുഭവമായിരുന്നു. ബോണ്ടുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു," ബുംറ പറഞ്ഞു.

   "ക്രിക്കറ്റ് ഫീല്‍ഡില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്തമായ കാര്യങ്ങളിലേക്ക് എന്റെ മനസ്സിനെ തുറന്നുവിടാന്‍ ബോണ്ട് സഹായിച്ചിട്ടുണ്ട്. അദ്ദേഹവുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും ഇതു കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്," ബുംറ വിശദമാക്കി.

   ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

   ജൂണില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ബുംറ അടുത്തതായി കളിക്കുക. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം അത്ര മികച്ചതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകടനം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മല്‍സരത്തില്‍ ബുംറ തന്റെ ഐ.പി.എല്‍. കരിയറിലെ ഏറ്റവും മോശം സ്‌പെല്‍ എറിയുകയും ചെയ്തിരുന്നു. ഇതിൽ നിന്നും തിരിച്ചു വരാനാകും ന്യൂസിലാന്‍ഡിനെതിരെയുള്ള ഫൈനലിൽ ബുംറയുടെ ശ്രമം. തന്റെ രാജ്യത്തിനെതിരെ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ ബോണ്ട് എന്ത് ഉപദേശമായിരിക്കും നല്‍കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

   ന്യൂസിലന്‍ഡിനെതിരേയുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

   Summary: Jasprit Bumrah expresses his gratitude to New Zealand cricketer and coach Shane Bond for playing a major role in shaping his career
   Published by:user_57
   First published:
   )}