നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ചരിത്രത്തിലേക്ക് രണ്ടു വിക്കറ്റുകള്‍ കൂടി; ബൂംറ നേടുമോ ഈ റെക്കോര്‍ഡ്

  ചരിത്രത്തിലേക്ക് രണ്ടു വിക്കറ്റുകള്‍ കൂടി; ബൂംറ നേടുമോ ഈ റെക്കോര്‍ഡ്

  നാളെ നടക്കുന്ന മത്സരത്തില്‍ രണ്ടുവിക്കറ്റ് നേടാനായാല്‍ ഈ പട്ടികയില്‍ ഒന്നാമതെത്താന്‍ ബൂംറയ്ക്ക് കഴിയും.

  bumrah

  bumrah

  • News18
  • Last Updated :
  • Share this:
   ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ഏതെന്ന ചോദ്യത്തിന് ജസ്പ്രീത് ബൂംറയെന്ന ഒരു ഉത്തരം മാത്രമേയുള്ളു. മൂന്ന് ഫോര്‍മാറ്റുകളിലും ഡെത്ത് ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാനുള്ള താരത്തിന്റെ കഴിവിനെ കളി നിരീക്ഷകരെല്ലാം പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

   ഓസീസുമായി നടന്ന ഒന്നാം ടി20യില്‍ പരാജയപ്പെട്ടെങ്കിലും 19 ാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൂംറ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ പ്രകടനത്തിനിടയ്ക്ക് മറ്റൊരു ടി20 റെക്കോര്‍ഡിനരികില്‍ എത്തി നില്‍ക്കുകയാണ് താരം. ടി20യില്‍ ഇന്ത്യയ്ക്കായി 50 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് രണ്ട് വിക്കറ്റ് പ്രകടനത്തിനിടെ താരം സ്വന്തമാക്കിയത്.

   Also Read:  'കുട്ടികള്‍ നന്നായി കളിച്ചു'; ഇന്ത്യന്‍ വ്യോമാക്രമണത്തിന് കൈയ്യടിച്ച് ക്രിക്കറ്റ് താരങ്ങള്‍

   ഏറ്റവും വേഗത്തില്‍ ടി20യില്‍ 50 വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ പാക് താരം മുഹമ്മദ് ആമിറിനൊപ്പം മൂന്നാം സ്ഥാനം പങ്കിടാനും ബുംറയ്ക്കായി. കഴിഞ്ഞ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ 51 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. 41 മത്സരങ്ങളില്‍ നിന്നാണ് ബൂംറ 51 വിക്കറ്റ് നേടിയത്.

   ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 46 മത്സരങ്ങളില്‍ നിന്ന്് 52 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ്. നാളെ നടക്കുന്ന മത്സരത്തില്‍ രണ്ടുവിക്കറ്റ് നേടാനായാല്‍ ഈ പട്ടികയില്‍ ഒന്നാമതെത്താന്‍ ബൂംറയ്ക്ക് കഴിയും.

    

    

    
   First published:
   )}