• HOME
  • »
  • NEWS
  • »
  • sports
  • »
  • 'സച്ചിനും രോഹിതും ഓപ്പണേഴ്‌സ്' മുംബൈയുടെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ച് ബൂംറ

'സച്ചിനും രോഹിതും ഓപ്പണേഴ്‌സ്' മുംബൈയുടെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ച് ബൂംറ

പതിനൊന്ന് അംഗ ടീമില്‍ മൂന്ന് വിദേശ താരങ്ങള്‍ മാത്രമെ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നതാണ് പ്രധാന പ്രത്യേകത

bumra

bumra

  • News18
  • Last Updated :
  • Share this:
    മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ഉയര്‍ത്തിയപ്പോള്‍ നിര്‍ണ്ണായക സ്വാധീനമായത് പേസര്‍ ജസ്പ്രീത് ബൂംറയുടെ പ്രകടനമായിരുന്നു. കിരീട നേട്ടത്തിനു പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ബൂംറയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തു.

    കിരീട നേട്ടത്തിനും സന്തോഷ പ്രകടനങ്ങള്‍ക്കും പിന്നാലെ മുംബൈയുടെ ഓള്‍ടൈം ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ബൂംറ. കഴിഞ്ഞ പന്ത്രണ്ട് സീസണുകളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബൂംറ മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.

    Also read: 'എല്ലാം മാധ്യമ സൃഷ്ടി' ധോണിക്കെതിരെ പ്രചരിക്കുന്നതൊന്നും താന്‍ പറഞ്ഞതല്ലെന്ന് കുല്‍ദീപ്

    പതിനൊന്ന് അംഗ ടീമില്‍ മൂന്ന് വിദേശ താരങ്ങള്‍ മാത്രമെ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നതാണ് പ്രധാന പ്രത്യേകത. മുംബൈയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളായ സച്ചിനും രോഹിതുമാണ് ബൂംറയുടെ ടീമിന്റെ ഓപ്പണേഴ്‌സ്. ബൂംറയുടെ വിക്കറ്റ് കീപ്പര്‍ കൊല്‍ക്കത്തയുടെ നിലവിലെ നായകനായ ദിനേശ് കാര്‍ത്തിക്കാണെന്നതും ശ്രദ്ധേയമാണ്.

    ബൂംറയുടെ ടീം: രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്(കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രൂണാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്, ലസിത് മലിംഗ, മിച്ചല്‍ ജോണ്‍സണ്‍, ജസ്പ്രീത് ബൂംറ

    First published: