'വിക്കറ്റ് വേട്ടയിലും അതിവേഗം' മത്സരത്തിലെ ആദ്യ വിക്കറ്റ്; ബൂമ്രയെ തേടിയെത്തിയത് സുവര്‍ണ്ണ നേട്ടം
57 മത്സരങ്ങളില്‍ നിന്നാണ് ബൂമ്ര 100 വിക്കറ്റ് നേട്ടം പൂര്‍ത്തീകരിച്ചത്.
news18
Updated: July 6, 2019, 5:01 PM IST

bumrah
- News18
- Last Updated: July 6, 2019, 5:01 PM IST
ലീഡ്സ്: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് നേടിയപ്പോള്‍ ലങ്ക പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ തിരിമനെയിലൂടെയും എയ്ഞ്ചലോ മാത്യൂസിലൂടെയും തിരിച്ചുവരാന്‍ ശ്രമിക്കുകയാണ് ലങ്ക. ഇന്നത്തെ മത്സരത്തില്‍ ലങ്കയുടെ ആദ്യ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്രയെത്തേടി ഒരു റെക്കോര്‍ഡും എത്തി.
ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാമനായാണ് ബൂമ്ര മാറിയത്. 57 മത്സരങ്ങളില്‍ നിന്നാണ് താരം 100 വിക്കറ്റ് നേട്ടം പൂര്‍ത്തീകരിച്ചത്. 56 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയാണ് ഈ പട്ടികയില്‍ മുന്നില്‍. മൂന്നാമത് 59 മത്സരങ്ങളില്‍ നിന്ന് 100 തികച്ച ഇര്ഫാന് പത്താനും. Also Read: 'അങ്ങനെ സൗരയൂഥവും കടന്ന്..' പാക് താരം ഹഫീസിന്റെ പന്തിനെ പരിഹസിച്ച് ഐസിസി
ലങ്കന്‍ നായകന് കരുണരത്നെയെ വീഴ്ത്തിയ ബൂമ്ര തൊട്ടുപിന്നാലെ കുശാല്‍ പെരേരയെയും വീഴ്ത്തി തന്റെ ഏകദിനത്തിലെ വിക്കറ്റ് നേട്ടം 101 ആയി ഉയര്‍ത്തിയിട്ടുണ്ട്. മത്സരം 27 ഓവര്‍ പിന്നിടുമ്പോള്‍ 118 ന് 4 എന്ന നിലയിലാണ് ലങ്ക.
ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാമനായാണ് ബൂമ്ര മാറിയത്. 57 മത്സരങ്ങളില്‍ നിന്നാണ് താരം 100 വിക്കറ്റ് നേട്ടം പൂര്‍ത്തീകരിച്ചത്. 56 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയാണ് ഈ പട്ടികയില്‍ മുന്നില്‍. മൂന്നാമത് 59 മത്സരങ്ങളില്‍ നിന്ന് 100 തികച്ച ഇര്ഫാന് പത്താനും.
ലങ്കന്‍ നായകന് കരുണരത്നെയെ വീഴ്ത്തിയ ബൂമ്ര തൊട്ടുപിന്നാലെ കുശാല്‍ പെരേരയെയും വീഴ്ത്തി തന്റെ ഏകദിനത്തിലെ വിക്കറ്റ് നേട്ടം 101 ആയി ഉയര്‍ത്തിയിട്ടുണ്ട്. മത്സരം 27 ഓവര്‍ പിന്നിടുമ്പോള്‍ 118 ന് 4 എന്ന നിലയിലാണ് ലങ്ക.