HOME » NEWS » Sports » JASPRIT BUMRAH SENDS OUT A MESSAGE FOR BOTH CRITICS AND

അഭിനന്ദനവും വിമര്‍ശനവും കാര്യമായി എടുക്കാറില്ല; ജസ്പ്രീത് ബൂമ്ര പറയുന്നു

എന്റെ ശ്രദ്ധ അടുത്ത മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളിലും അത് നടപ്പിലാക്കുന്നതിലുമാണ്.

news18
Updated: July 7, 2019, 5:04 PM IST
അഭിനന്ദനവും വിമര്‍ശനവും കാര്യമായി എടുക്കാറില്ല; ജസ്പ്രീത് ബൂമ്ര പറയുന്നു
bumrah
  • News18
  • Last Updated: July 7, 2019, 5:04 PM IST
  • Share this:
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ ഒന്ന് മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ 7 ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ലോകകപ്പിലുടനീളം ബാറ്റിങ്ങ് നിര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ജസ്പ്രീത് ബൂമ്രയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിര കാഴ്ചവെച്ച പ്രകടനവും കാണാതിരിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ ബൗളിങ്ങ് നിരയെ മുന്നില്‍ നിന്ന് നയിച്ച ബൂമ്രയ്ക്ക് അഭിനന്ദന പ്രവാഹമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുവരുന്നത്. എന്നാല്‍ വിമര്‍ശനങ്ങളെപ്പോലെ അഭിനന്ദനങ്ങളും താന്‍ കാര്യമായി എടുക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബൂമ്ര. ആളുകള്‍ എന്ത് പറയുന്നു എന്നതിനു പകരം അടുത്ത മത്സരത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ ശ്രദ്ധിക്കുകയെന്നും ബൂമ്ര പറയുന്നു.

Also Read: ലോകകപ്പ് ഫൈനലില്‍ ആരൊക്കെ? ഓസീസിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഡുപ്ലെസി പറയുന്നു

'എന്റെ ശ്രദ്ധ അടുത്ത മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളിലും അത് നടപ്പിലാക്കുന്നതിലുമാണ്. ടീമിന് വേണ്ടി എനിക്ക് എന്ത് ചെയ്യാനാവുമെന്നാണ് നോക്കുന്നത്.' താരം പറഞ്ഞു. ടീമിലെ സഹതാരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ബൂമ്ര കൂട്ടിച്ചേര്‍ത്തു.

'എല്ലാവരും ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. അത് നല്ലകാര്യമാണ്. ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനത്തില്‍ എല്ലാവര്‍ക്കും തുല്യ പങ്കുണ്ട്, ഷമിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഞാനുമൊക്കെ വിക്കറ്റുകള്‍ എടുക്കുന്നുണ്ട്, അത് നല്ല കാര്യമാണ്' താരം പറഞ്ഞു.

First published: July 7, 2019, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories