• HOME
 • »
 • NEWS
 • »
 • sports
 • »
 • വേതനം വെട്ടികുറക്കാന്‍ സ്വമേധയാ തയ്യാറായ ഏക ബാഴ്‌സലോണ താരം അദ്ദേഹം; വെളിപ്പെടുത്തലുമായി മുന്‍ ബോര്‍ഡ് മെമ്പര്‍

വേതനം വെട്ടികുറക്കാന്‍ സ്വമേധയാ തയ്യാറായ ഏക ബാഴ്‌സലോണ താരം അദ്ദേഹം; വെളിപ്പെടുത്തലുമായി മുന്‍ ബോര്‍ഡ് മെമ്പര്‍

ബാഴ്‌സലോണ ബോര്‍ഡില്‍ നിന്ന് രാജി വെച്ച ലൗമേ, കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ എല്‍ ആര്‍ഗ്യുറോയോട് സംസാരിക്കവെയായിരുന്നു ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

News18

News18

 • Last Updated :
 • Share this:
  അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിടുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് വളരെയധികം ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നായിരുന്നു. 21 വര്‍ഷത്തോളമായി ക്ലബിനൊപ്പം തുടര്‍ന്ന, കരിയര്‍ തന്നെ ക്ലബില്‍ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന താരം ബാഴ്സ വിടുകയാണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു.

  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ ക്ലബ് താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ഫുട്‌ബോള്‍ ആരാധകര്‍ക്ക് സുപരിചിതമായ കാര്യമാണ്. പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ക്ലബ്ബിന്റെ ഇപ്പോളത്തെ വേതനബില്‍ കുറക്കേണ്ടത് അനിവാര്യമായ കറ്റാലന്‍ ക്ലബ്ബ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തങ്ങളുടെ താരങ്ങളുമായി ചര്‍ച്ചയിലായിരുന്നു. ഇതിഹാസ താരം ലയണല്‍ മെസി ഇക്കുറി ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനായതിനും ഈ ഉയര്‍ന്ന വേതന ബില്ലിന് വലിയ പങ്കുണ്ട്.

  ശമ്പളം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ തങ്ങളുടെ താരങ്ങളുമായി ബാഴ്‌സലോണ നിരന്തരം സംസാരിക്കുന്നുണ്ടെങ്കിലും ഇതു വരെ തന്റെ ഇഷ്ടപ്രകാരം ശമ്പളം വെട്ടിക്കുറക്കാന്‍ തയ്യാറായ ഏക കളികാരന്‍ ജെറാര്‍ഡ് പിക്വെ ആണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ക്ലബ്ബിന്റെ മുന്‍ ബോര്‍ഡംഗമായിരുന്ന ജൗമേ ലോപിസ്. ലയണല്‍ മെസിയുടെ കാര്യം ബാഴ്‌സലോണ പ്രസിഡന്റ് ജോവന്‍ ലപ്പോര്‍ട്ട കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് ബാഴ്‌സലോണ ബോര്‍ഡില്‍ നിന്ന് രാജി വെച്ച ലൗമേ, കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ എല്‍ ആര്‍ഗ്യുറോയോട് സംസാരിക്കവെയായിരുന്നു ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്.


  കഴിഞ്ഞ ആഴ്ചയാണ് മെസ്സിക്ക് പുതിയ കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലയണല്‍ മെസിയുടെ കരാര്‍ പുതുക്കി നല്‍കാന്‍ എഫ്സി ബാഴ്സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളെപ്പറ്റിയും പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് യോന്‍ ലപോര്‍ട്ട രംഗത്തെത്തിയിരുന്നു. താരത്തെ നിലനിര്‍ത്താന്‍ ബാഴ്സക്കും ക്ലബിനൊപ്പം തുടരാന്‍ മെസിക്കും താല്‍പര്യം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ലാ ലിഗ നിയമങ്ങളാണ് അതിനു തടസം സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  Read also: 'നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാനും ചിരിക്കും', മെസിയെ കളിയാക്കാന്‍ എത്തിയ ആരാധകന് മകന്റെ മറുപടി, വീഡിയോ

  പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മെസ്സി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്.
  Published by:Sarath Mohanan
  First published: