ഇന്ത്യയ്ക്കെതിരെ വാളെടുത്ത് മുൻ പാക് ക്രിക്കറ്റ് താരം; പ്രതിഷേധം കശ്മീർ വിഷയത്തിൽ

ഇന്ത്യൻ പ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് ഉപമിച്ചാണ് കഴിഞ്ഞദിവസം ഷാഹിദ് അഫ്രിദി സംസാരിച്ചത്

news18-malayalam
Updated: September 1, 2019, 11:03 PM IST
ഇന്ത്യയ്ക്കെതിരെ വാളെടുത്ത് മുൻ പാക് ക്രിക്കറ്റ് താരം; പ്രതിഷേധം കശ്മീർ വിഷയത്തിൽ
ഇന്ത്യൻ പ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് ഉപമിച്ചാണ് കഴിഞ്ഞദിവസം ഷാഹിദ് അഫ്രിദി സംസാരിച്ചത്
  • Share this:
ഇസ്ലാമാബാദ്: കശ്മീരിന്‍റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ ഇന്ത്യൻ നിലപാടിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും രംഗത്തെത്തുന്നു. അതിർത്തിനഗരങ്ങളിൽ നടക്കുന്ന കശ്മീർ പ്രതിഷേധങ്ങളിൽ ക്രിക്കറ്റ്-സിനിമാ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് ഉപമിച്ചാണ് കഴിഞ്ഞദിവസം ഷാഹിദ് അഫ്രിദി സംസാരിച്ചത്. ഇപ്പോഴിതാ, മുൻതാരം ജാവേദ് മിയാൻദാദും ഇന്ത്യാവിരുദ്ധ പ്രതിഷേധത്തിൽ അണിചേർന്നിരിക്കുന്നു.

പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ജാവേദ് മിയാൻദാദ് വാൾ ഉയർത്തിയാണ് സംസാരിച്ചത്. 'എന്‍റെ കശ്മീരി സഹോദരങ്ങളെ, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. എന്‍റെ കൈയിൽ ബാറ്റുണ്ടായിരുന്നപ്പോൾ എതിർ ബൌളർമാർക്കെതിരെ സിക്സറുകൾ പറത്തിയിരുന്നു. ഇപ്പോൾ എന്‍റെ കൈയിൽ വാളാണുള്ളത്. ബാറ്റുകൊണ്ട് സിക്സറുകൾ പറത്താമെങ്കിൽ, വാളുകൊണ്ട് എന്തുകൊണ്ട് ഒരു മനുഷ്യനെ കൊല്ലാതിരുന്നുകൂടാ?'

കശ്മീരികൾക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീമിന്‍റെ ഇപ്പോഴത്തെ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും രംഗത്തെത്തി. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തു കശ്മീരികൾക്കുവേണ്ടി ദൈവത്തോട് പ്രാർഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
First published: September 1, 2019, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading