'മുഖ്യമന്ത്രിയാകാനുള്ള പബ്ലിസിറ്റി സ്റ്റണ്ട്' ഗാംഗുലിയ്‌ക്കെതിരെ മിയാന്‍ദാദ്

ഈ വിഡ്ഢിത്തവും അപക്വവുമായ അഭിപ്രായം ഐസിസി തള്ളിക്കളയും. ബിസിസിഐയുടെ വാദം ഐസിസി അംഗീകരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല

News18 Malayalam
Updated: February 23, 2019, 1:25 PM IST
'മുഖ്യമന്ത്രിയാകാനുള്ള പബ്ലിസിറ്റി സ്റ്റണ്ട്' ഗാംഗുലിയ്‌ക്കെതിരെ മിയാന്‍ദാദ്
miyandad- ganguly
  • Share this:
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് പറഞ്ഞ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയ്‌ക്കെതിരെ പാക് ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. ബിസിസിഐയുടെ നിലപാട് വിഡ്ഢിത്തമാണെന്നും ഇതൊന്നും ഐസിസി അംഗീകരക്കാന്‍ പോകുന്നില്ലെന്നും മിയാന്‍ദാദ് പറഞ്ഞു.

കഴിഞ്ഞദിവസം ചേര്‍ന്ന ബിസിസിഐ യോഗം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് ഗാംഗുലിയ്ക്കും ബിസിസിഐയക്കുമെതിരെ മിയാന്‍ദാദ് രംഗത്തെത്തിയത്. 'ഈ വിഡ്ഢിത്തവും അപക്വവുമായ അഭിപ്രായം ഐസിസി തള്ളിക്കളയും. ബിസിസിഐയുടെ വാദം ഐസിസി അംഗീകരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല' പാക് നായകനായരുന്ന താരം പറഞ്ഞു.

Also Read:  വെറുതേ രണ്ട് പോയിന്റ് നല്‍കേണ്ട; വീണ്ടും പാകിസ്താനെ തോല്‍പ്പിക്കാനുള്ള സമയമാണെന്ന് സച്ചിന്‍

 

ഗാംഗുലിയ്‌ക്കെതിരെ സംസാരിച്ച മിയാന്‍ദാദ് മുഖ്യമന്ത്രിയാകാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിതെന്നാണ് തോന്നുതെന്നും ആഞ്ഞടിച്ചു. 'എനിക്ക് തോന്നുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാവുക എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഗാംഗുലി അത്തരത്തിലൊരു അഭിപ്രായം പറഞ്ഞതെന്നാണ്. രാജ്യത്തിന്റെ ശ്രദ്ധ നേടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിത്' മിയാന്‍ദാദ് പറഞ്ഞു.

പാകിസ്ഥാന്‍ എന്നും സമാധാനത്തിനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇന്ത്യയാണ് എതിര്‍പ്പ് കാണിച്ചിട്ടുള്ളതെന്നും മിയാന്‍ദാദ് പറഞ്ഞു. നേരത്തെ പാകിസ്താനെതിരെ ഇന്ത്യ ലോകപ്പില്‍ കളിക്കരുതെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. എന്നാല്‍ വെറുതേ രണ്ട് പോയിന്റ് നല്‍കരുതെന്നും അവരെ വണ്ടും തോല്‍പ്പിക്കാനുള്ള അവസരമാണിതെന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം.

First published: February 23, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading