• HOME
  • »
  • NEWS
  • »
  • sports
  • »
  • ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ICC സാമ്പത്തിക-വാണിജ്യകാര്യ സമിതിയുടെ തലവൻ

ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ICC സാമ്പത്തിക-വാണിജ്യകാര്യ സമിതിയുടെ തലവൻ

അംഗരാജ്യങ്ങൾക്കിടയിലുള്ള വരുമാനം പങ്കിടലും ഐസിസി വർഷം മുഴുവനും നൽകുന്ന വിവിധ പ്രധാന സ്പോൺസർഷിപ്പ് ഇടപാടുകളും കൈകാര്യം ചെയ്യുന്ന കമ്മിറ്റിയാണിത്

  • News18
  • Last Updated :
  • Share this:
ദുബായ്: ബിസിസിഐ സെക്രട്ടറി ജയ് ഷായെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സാമ്പത്തിക വാണിജ്യ കാര്യ (എഫ് ആൻഡ് സിഎ) സമിതിയുടെയുടെ തലവനായി തിരഞ്ഞെടുത്തു. ഐസിസിയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയുടെ ചുമതലയാണ് ജയ് ഷായ്ക്ക് ലഭിച്ചത്. എല്ലാ പ്രധാന സാമ്പത്തിക നയ തീരുമാനങ്ങളും ഐസിസി ബോർഡ് അംഗീകരിക്കുന്നതിന് മുമ്പ് F&CA കമ്മിറ്റിയാണ് എടുക്കുന്നത്.

"സമിതിയിലെ എല്ലാ അംഗങ്ങളും ജയ് ഷായെ F&CA കമ്മിറ്റിയുടെ തലവനായി അംഗീകരിച്ചു. ഐസിസി ചെയർ (ഗ്രെഗ് ബാർക്ലേ) ഒഴികെയുള്ള ഒരു സബ് കമ്മിറ്റിയാണിത്," ഐസിസി വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

അംഗരാജ്യങ്ങൾക്കിടയിലുള്ള വരുമാനം പങ്കിടലും ഐസിസി വർഷം മുഴുവനും നൽകുന്ന വിവിധ പ്രധാന സ്പോൺസർഷിപ്പ് ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു. എഫ് ആൻഡ് സിഎ കമ്മിറ്റിയെ എപ്പോഴും ഐസിസി ബോർഡ് അംഗമാണ് നയിക്കുന്നത്, ഐസിസി ബോർഡിൽ ബിസിസിഐയെ പ്രതിനിധീകരിക്കുന്നത് ജയ് ഷായാണ്.

എൻ ശ്രീനിവാസന്റെ കാലത്ത് എഫ് ആൻഡ് സിഎ മേധാവിയുടെ സ്ഥാനം ഇന്ത്യയുടേതായിരുന്നു, എന്നാൽ ശശാങ്ക് മനോഹർ ഐസിസി ചെയർമാനായിരുന്ന കാലത്ത് ബിസിസിഐയുടെ അധികാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

ഒരു സമയത്ത് എഫ് ആൻഡ് സിഎ കമ്മിറ്റിയിൽ ബിസിസിഐക്ക് പ്രാതിനിധ്യം പോലുമില്ലാതിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ വർഷം വരെ എഫ് ആൻഡ് സിഎ കമ്മിറ്റിയിൽ അംഗമായിരുന്നു.

“ഇന്ത്യ ആഗോള ക്രിക്കറ്റിന്റെ വാണിജ്യ കേന്ദ്രമാണ്, 70 ശതമാനത്തിലധികം സ്പോൺസർഷിപ്പ് ഈ മേഖലയിൽ നിന്നാണ് വരുന്നത്. ഒരു ഐസിസി എഫ് ആൻഡ് സിഎ എപ്പോഴും ബിസിസിഐയുടെ നേതൃത്വത്തിലായിരിക്കണം," ഐസിസി വൃത്തങ്ങൾ പറഞ്ഞു.

Also Read- T20 World Cup | അഡ്‌ലെയ്ഡിൽ ഇന്ത്യൻ ദുരന്തം; സെമിഫൈനലിൽ ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം; ഫൈനലിൽ‌ പാകിസ്ഥാനെ നേരിടും

അതേസമയം, ന്യൂസിലൻഡിന്റെ ഗ്രെഗ് ബാർക്ലേ ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. "ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയാണ്, എന്റെ സഹ ഐസിസി ഡയറക്ടർമാരുടെ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു," തന്റെ പുനർ നിയമനത്തെക്കുറിച്ച് ബാർക്ലേ പറഞ്ഞു.
Published by:Anuraj GR
First published: