'ഈ ചിത്രം ഇവിടെ പങ്കുവയ്ക്കുന്നു' മലിംഗയുടെ കുടവയറിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ജയവര്‍ധന

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഫോട്ടോ ഇപ്പോള്‍ ഇവിടെ പങ്കുവക്കാമെന്ന് കരുതുന്നു

news18
Updated: June 22, 2019, 7:25 PM IST
'ഈ ചിത്രം ഇവിടെ പങ്കുവയ്ക്കുന്നു' മലിംഗയുടെ കുടവയറിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ജയവര്‍ധന
malinga
  • News18
  • Last Updated: June 22, 2019, 7:25 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ശ്രീലങ്ക അട്ടിമറിച്ചപ്പോള്‍ ജയത്തില്‍ നിര്‍ണായകമായത്. സീനിയര്‍ താരം ലസിത് മലിംഗയുടെ ബൗളിങ്ങ് പ്രകടനമായിരുന്നു. നാല് ഇംഗ്ലീഷ് താരങ്ങളെയായിരുന്നു മലിംഗ തന്റെ ബൗളിങ്ങ് കരുത്തിലൂടെ കൂടാരം കയറ്റിയത്. ഡ്രെസിങ് റൂമിലെ തന്റെ ഒരു ചിത്രം ഷെയര്‍ ചെയ്ത് ആരാധകര്‍ തന്നെ പരിഹസിക്കവെയാണ് ലോക ഒന്നാം നമ്പറുകാരായ ഇംഗ്ലണ്ടിനെ മലിംഗ വിറപ്പിച്ചത്.

മലിംഗയുടെ കുടവയര്‍ വ്യക്തമാകുന്ന ഈ ചിത്രത്തെ താരത്തിന്റെ ഫിറ്റനസ് വരെ ചോദ്യം ചെയ്യാന്‍ ആരാധകര്‍ ചെയ്തിരുന്നു. എന്നാല്‍ ലങ്കയുടെ വിജയശില്‍പ്പിയായി മലിംഗ മാറിയതിനു പിന്നാലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഇതേ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് മുന്‍ നായകനും സൂപ്പര്‍ താരവുമായ മഹേള ജയവര്‍ധന.

Also Read: ടീം പതറിയപ്പോഴും ലോകകപ്പില്‍ മറ്റൊരു പൊന്‍തൂവല്‍ സ്വന്തമാക്കി വിരാട് കോഹ്‌ലി

ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ജയവര്‍ധന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. 'നന്നായി പന്തെറിഞ്ഞു മലി. ആരാധകര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഫോട്ടോ ഇപ്പോള്‍ ഇവിടെ പങ്കുവക്കാമെന്ന് കരുതുന്നു' എന്ന ക്യാപ്ഷനോടെയാണ് ജയവര്‍ധനയുടെ ട്വീറ്റ്. 
View this post on Instagram
 

Well bowled Mali!!! Thought i would share the most talked about picture last week for all you fans..😉👍👊


A post shared by Mahela Jayawardena (@mahela27) on


First published: June 22, 2019, 7:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading