കൊളംബോ: ഫുട്ബോളില്‍ ഗോള്‍ നേടുന്ന താരം ആരാധകരെ അഭിവാദ്യം ചെയ്യുമ്പോള്‍ അതിനു വഴിയൊരുക്കിയ സഹതാരവും മൊതാനത്ത് തലയുയര്‍ത്തി നില്‍ക്കാറുണ്ട്. ഗോളടിച്ച താരത്തിനൊപ്പം തന്നെയാകും ഗോളിന് വഴിയൊരുക്കിയ താരത്തെയും കളിയില്‍ പരിഗണിക്കുക. എന്നാല്‍ ക്രിക്കറ്റില്‍ അസിസ്റ്റ് രീതി കണ്ടുവരുന്നത് ബൗളര്‍ വിക്കറ്റ് നേടുമ്പോള്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡറുടെ വേഷത്തിലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റ് മത്സരത്തോടെ അതിനും മാറ്റം ഉണ്ടായിരിക്കുകയാണ്.
ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണാരത്നെയുടെ വിക്കറ്റ് ഇംഗ്ലണ്ട് താരം ആദില്‍ റഷീദ് വീഴ്ത്തിയപ്പോള്‍ ക്യാച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ആണെങ്കിലും അതിനിടയില്‍ അസിസ്റ്റ് നല്കി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് കീറ്റണ്‍ ജെന്നിങ്സ്. ആദില്‍ റഷീദിന്റെ പന്ത് കരുണാരത്നെ സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോഴായിരുന്നു ഷോര്‍ട് ലെഗിലുണ്ടായിരുന്നു ജെന്നിങ്സിന്റെ ഇടപെടല്‍.
തന്റെ നേര്‍ക്ക് വന്ന പന്ത് കൈപ്പിടിയിലൊതുക്കാനാകില്ലെന്ന് മനസിലാക്കിയ താരം ഒരു കൈ കൊണ്ട് ബോള്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് നല്‍കുകയായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് പന്ത് തന്റെ നേര്‍ക്ക് വന്നതെങ്കിലും യാതൊരു പിഴവും കൂടാതെ ഫോക്സ് അത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
What a catch! England pair Keaton Jennings and Ben Foakes combine for an amazing play against Sri Lanka.
It's time cricket introduced catch-assists! pic.twitter.com/MWLTTkrbEx
— Telegraph Sport (@telegraph_sport) November 17, 2018
'മാന്യമായി പെരുമാറണം'; കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Cricket news, Sports, Sports news