• HOME
  • »
  • NEWS
  • »
  • sports
  • »
  • CWG 2022| കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ റെക്കോർഡ് നേടി ജറമി

CWG 2022| കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ റെക്കോർഡ് നേടി ജറമി

പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം

image: Twitter/
Doordarshan Sports

image: Twitter/ Doordarshan Sports

  • Last Updated :
  • Share this:
    കോമൺവെൽത്ത് ഗെയിംസിൽ (CWG 2022)ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോഡോടെയാണ് ഇന്ത്യയുടെ ജെറമി ലാൽറിന്നുങ്ക (Jeremy Lalrinnunga)സ്വർണം നേടിയത്.

    ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെയാണ് പത്തൊമ്പതുകാരനായ ജെറെമിയുടെ റെക്കോർഡ് നേട്ടം. 140 കിലോഗ്രാം സ്നാച്ച്, 160 കിലോ ഗ്രാം ക്ലീൻ സ്നാച്ച് എന്നിവയിലായി 300 കിലോഗ്രാം ഉയർത്തിയാണ് ജെറെമിയുടെ നേട്ടം.
    ‌‌


    49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ മിരഭായ് ചാനു സ്വർണം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജെറമിയുടെ പുതിയ റെക്കോർഡ്. ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യ രണ്ട് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ നാല് മെഡൽ നേടി.


    201 കിലോ ഉയർത്തി ഗെയിംസ് റെക്കോഡോടെയാണ് ചാനു കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്. 59 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാര്‍ഗാർ വെള്ളി നേടി. 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. ബിന്ധ്യാ റാണിയാണ് നാലാം മെഡൽ ഇന്ത്യക്കായി നേടിയത്. 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തി. ക്ളീൻ ആന്റ് ജെർക്കിൽ 116 കിലോ ഉയർത്തി ഗെയിംസ് റെക്കോഡിട്ടു.
    Published by:Naseeba TC
    First published: