• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദേശീയ ജൂനിയർ വനിതാ ഹോക്കി: ജാർഖണ്ഡ് കിരീടം നിലനിർത്തി

National Junior Girls Hockey Championship: ജാർഖണ്ഡിന് വേണ്ടി ക്യാപ്റ്റൻ സോറെംഗ് രേഷ്മ, ഡുങ് ഡുങ് പ്രിയ എന്നിവർ ഗോളുകൾ നേടി

news18
Updated: February 10, 2019, 5:44 PM IST
ദേശീയ ജൂനിയർ വനിതാ ഹോക്കി: ജാർഖണ്ഡ് കിരീടം നിലനിർത്തി
News18
news18
Updated: February 10, 2019, 5:44 PM IST
കൊല്ലം: ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡ് കിരീടം നിലനിർത്തി. നിലവിലെ ജേതാക്കളായ ജാർഖണ്ഡ് 2-1ന് ഹരിയാനയെയാണ് പരാജയപ്പെടുത്തിയത്. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി ക്യാപ്റ്റന്‍ രേഷ്മ സോറങ്, പ്രിയ ദുങ്ദുങ് എന്നിവര്‍ വിജയഗോളുകള്‍ നേടിയപ്പോള്‍ റണ്ണറപ്പായ ഹരിയാനക്ക് വേണ്ടി ചേതന ആശ്വാസ ഗോള്‍ നേടി. ഉത്തർപ്രദേശിനെ 3-2ന് കീഴടക്കിയാണ് ജാർഖണ്ഡ് സെമിയിലെത്തിയത്. മിസോറമിനെ ഇതേ സ്കോറിന് പരാജയപ്പെടുത്തിയാണ് ഹരിയാന ഫൈനലിലെത്തിയത്.

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി: അടിച്ചും തിരിച്ചടിച്ചും മിസോറാമും മഹാരാഷ്ട്രയും (2-2)

ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിക്കുകയായിരുന്നു. എന്നാല്‍ മുപ്പത്തി ഒന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ജാര്‍ഖണ്ഡ് ആദ്യ ഗോള്‍ നേടി. പിന്നീട് മുപ്പത്തി ഒന്‍പതാം മിനിറ്റില്‍ ജാര്‍ഖണ്ഡ് രണ്ടാമത്തെ ഗോള്‍ നേടി മത്സരം വരുതിയിലാക്കി. നാല്‍പത്തി നാലാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഹരിയാന ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല.

 

രാവിലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ മിസോറം ഉത്തര്‍പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.മിസോറാമിന് വേണ്ടി ലാല്‍റിന്‍ഫെലി ,ലലോംപുലി എന്നിവര്‍ ഗോളുകള്‍ നേടി. പതിനാല്, പത്തൊന്‍പത് മിനിറ്റുകളില്‍ മിസോറാം ഗോളുകള്‍ നേടിയതിന് ശേഷം പിന്നീട് ഗോള്‍ രഹിതമായി മത്സരം അവസാനിക്കുകയായിരുന്നു.

'നാട്ടിലെ ആണുങ്ങളോട് പുച്ഛം തോന്നിയ ദിവസമായിരുന്നു ഇന്ന്' - വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

സമാപന ചടങ്ങ് കൊല്ലം മേയർ വി രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണം സിനിമാതാരങ്ങളായ ഭാമ, ഗൌതമി നായർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
Loading...

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626