ചെന്നൈ: ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ എം എസ് ധോണിയുടെ റണ്ഔട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ധോണി ഔട്ടാണോ അല്ലയോയെന്ന് ആരാധകര്‍ ചര്ച്ചചെയ്യുന്നതിനിടുട ധോണിയുടേത് വിക്കറ്റ് തന്നെയാണെന്ന ട്വീറ്റുമായി രംഗത്തെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ജിമ്മി നീഷാമിനെതിരെ ആരാധകരുടെ പ്രതിഷേധം.
ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നീഷാം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. ആരാധകരുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു നീഷാമിന്റെയും ട്വീറ്റ്. 'ക്രിക്കറ്റിനോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശം ഇഷ്ടപ്പെടുന്നു. ധോണിയോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ താഴെ കാണുന്ന ചിത്രം കണ്ടാല്‍ ധോണിയുടേത് റണ്‍ഔട്ടല്ല എന്ന് എങ്ങനെയാണ് പറയാനാവുക' എന്നായിരുന്നു ചിത്രം സഹിതം നീഷാം ചോദിച്ചത്.
I’ve deleted my tweet about MS Dhoni’s runout, not because I’ve changed my mind, but because:
1. I’m sick of seeing the same dumb comments in my feed 200 times a day.
2. I just don’t actually care.
Please don’t bother tweeting me about it again. Have a good day everyone 👍
എന്നാല്‍ താരത്തിനെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിച്ച നീഷാം വിശദീകരണം നല്‍കുകയും ചെയ്തു. 'എംഎസ് ധോണിയുടെ റണ്‍ഔട്ടിനെ കുറിച്ചുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്തു. തന്റെ മനസ് മാറിയതല്ല അതിന്റെ കാരണം. ഒരേ കമന്റുകള്‍ 200 തവണ കാണുന്നത് അറപ്പുളവാക്കുന്നു എന്നതാണ് ഒരു കാരണം. ഇതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നത് മറ്റൊരു കാരണം' നീഷാം ട്വീറ്റ് ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.