'പറക്കും റൂട്ട് വേറെ ലെവലാണ്' ശ്രീലങ്കയ്‌ക്കെതിരായ റൂട്ടിന്റെ അത്ഭുത പ്രകടനം

44 ാം ഓവറിലായിരുന്നു റൂട്ട് ഡിസില്‍വയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പുറത്താക്കിയത്

News18 Malayalam
Updated: June 22, 2019, 4:00 PM IST
'പറക്കും റൂട്ട് വേറെ ലെവലാണ്' ശ്രീലങ്കയ്‌ക്കെതിരായ റൂട്ടിന്റെ അത്ഭുത പ്രകടനം
root
  • Share this:
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം ആരാധകരുടെ ഹൃദയം കീഴടക്കുന്നതായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ധനഞ്ജയ ഡിസില്‍വയെ പറക്കും ക്യാച്ചിലൂടെ പുറത്താക്കിയ ജോ റൂട്ടിന്റെ പ്രകടനവും.

ലങ്കന്‍ ഇന്നിങ്‌സിന്റെ 44 ാം ഓവറിലായിരുന്നു റൂട്ട് ഡിസില്‍വയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പുറത്താക്കിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്തില്‍ ധനഞ്ജയയുടെ ഷോട്ട് ബൗണ്ടറി ലൈനിലേക്ക് പറക്കവെയായിരുന്നു റൂട്ട് ഉയര്‍ന്ന ചാടി പന്ത് കൈപ്പിടിയിലൊതുക്കുന്നത്.

Also Read: സെഞ്ച്വറിക്കകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

നേരത്തെ ബെന്‍ സ്റ്റോക്‌സിന്റെ ലൈനരികിലെ ക്യാച്ചിന് സോഷ്യല്‍മീഡിയയില്‍ ലഭിച്ച അതേ സ്വീകാര്യതയാണ് റൂട്ടിന്റെ ക്യാച്ചിനും ലഭിക്കുന്നത്. മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

First published: June 22, 2019, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading