• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്തായി.

news18
Updated: June 14, 2019, 11:14 PM IST
ICC World Cup 2019: വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
100 റൺസ് നേടിയ ഇംഗ്ലീഷ് ഓപ്പണർ ജോ റൂട്ട്
news18
Updated: June 14, 2019, 11:14 PM IST
ലണ്ടൻ: മഴ കളിക്കിറങ്ങാത്ത ദിവസം വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും സതാംപ്ടണിലെ റോസ് ബോൾ സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ജയം ഇംഗ്ലണ്ടിനൊപ്പം. ആതിഥേയരായ ഇംഗ്ലണ്ട് എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്തായി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 33.1 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 94 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ ഇംഗ്ലീഷ് ഓപ്പണർ ജോ റൂട്ട് ആണ് മാൻ ഓഫ് ദ മാച്ച്.

മൂന്ന് മല്‍സരത്തില്‍ നിന്ന് നാല് പോയിന്‍റുമായാണ് ഇംഗ്ലണ്ട് ഇന്ന് കളിക്കാനിറങ്ങിയത്. ഇന്നത്തെ ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്‍റുമായി വെസ്റ്റ് ഇൻഡീസ് രണ്ടാം സ്ഥാനത്തേക്ക് കയറി. നാലു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്‍റുകൾ നേടിയ ന്യൂസീലൻഡ് ആണ് ഒന്നാം സ്ഥാനത്ത്. മൂന്നു മൽസരങ്ങളിൽ നിന്ന് അഞ്ചു പോയിന്‍റുകളുമായി ഇന്ത്യ നാലാമതാണ്.



 
First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...