നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: 'ജന്മ നാടിനെ എറിഞ്ഞിടാന്‍ ആര്‍ച്ചര്‍' ഇംഗ്ലണ്ട്- വിന്‍ഡീസ് പോരാട്ടത്തിലെ വജ്രായുധം

    ICC World Cup 2019: 'ജന്മ നാടിനെ എറിഞ്ഞിടാന്‍ ആര്‍ച്ചര്‍' ഇംഗ്ലണ്ട്- വിന്‍ഡീസ് പോരാട്ടത്തിലെ വജ്രായുധം

    വിന്‍ഡീസിനായി അണ്ടര്‍ 19 വിഭാഗത്തില്‍ കളിച്ച താരം ഇംഗ്ലണ്ടിലേക്ക് മാറുന്നത് 5 വര്‍ഷം മുമ്പായിരുന്നു

    jofra archer

    jofra archer

    • News18
    • Last Updated :
    • Share this:
      സതാംപ്ടണ്‍: ഇംഗ്ലണ്ട് വിന്‍ഡീസുമായി ഏറ്റമുട്ടുമ്പോള്‍ കായിക ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റ് ഇന്‍ഡീസില്‍ ഉള്‍പ്പെടുന്ന ബാര്‍ബഡോസില്‍ ജനിച്ച താരമാണ് ഇന്ന് ജന്മ നാടിനെതിരെ പന്തെറിയാന്‍ പോകുന്നത്. വിന്‍ഡീസിനായി അണ്ടര്‍ 19 വിഭാഗത്തില്‍ കളിച്ച താരം ഇംഗ്ലണ്ടിലേക്ക് മാറുന്നത് 5 വര്‍ഷം മുമ്പായിരുന്നു.

      ഈ ലോകകപ്പിന്റെ താരോദയമെന്ന് വിശേഷിപ്പിക്കാവുന്ന പേസ് ബൗളറാണ് ആര്‍ച്ചര്‍. ട്വന്റി 20 ലീഗുകളില്‍ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ദേശീയ ടീമില്‍ ഇടംപിടിക്കുന്നത് കഴിഞ്ഞ മാസമായിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും 3 വിക്കറ്റ് നേട്ടവുമായി കളം നിറഞ്ഞ ആര്‍ച്ചര്‍ ഇംഗ്ലീഷ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

      Also Read: ICC World Cup 2019: ടോസ് ജയം ഇംഗ്ലണ്ടിന്; വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു

      ഇന്ന് വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ജന്മനാടിനെതിരായാണ് ആര്‍ച്ചറുടെ പോരാട്ടം. ബാര്‍ബഡോസില്‍ 1995ലാണ് ജോഫ്ര ആര്‍ച്ചര്‍ ജനിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍ 19 ടീമിന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിക്കുകയും ചെയ്ത താരം ഇംഗ്ലീഷ് കാരനായ അച്ഛനൊപ്പം 2013 ബാര്‍ബഡോസില്‍ നിന്ന് ഇംഗ്ലണ്ടിലെത്തുകയായിരുന്നു. മറ്റൊരു രാജ്യത്തിനായി കളിച്ചവരെ ഇംഗ്ലീഷ് ടീമിലേക്ക് പരിഗണിക്കാന്‍ 7 വര്‍ഷത്തെ ഇടവേള വേണമെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ നിബന്ധന തുടക്കത്തില്‍ ആര്‍ച്ചര്‍ക്ക് തിരിച്ചടിയായിരുന്നു.

      എന്നാല്‍ 7 വര്‍ഷമെന്ന കാലയളവ് മൂന്ന് വര്‍ഷമാക്കി കുറച്ചതോടെയാണ് ദേശീയ ടീമിലേക്ക് താരത്തിന് വഴി തുറന്നത്. ലോകകപ്പ് ടീമില്‍ ആദ്യം ഇടം കിട്ടാതിരുന്ന ആര്‍ച്ചറിനെ ഏറ്റവുമൊടുവിലാണ് ഇംഗ്ലീഷ് സെലക്ടര്‍മാര്‍ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് ജന്മനാടിനെതിരെ ആര്‍ച്ചര്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും മറ്റൊരു രാജ്യത്ത് നിന്ന് എത്തിയതാണ് എന്ന സവിശേഷതയുണ്ട്. അയര്‍ലനഡിന് വേണ്ടി 23 മത്സരം കളിച്ച ശേഷമാണ് ഒയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിലെത്തുന്നത്. ബാര്‍ബഡോസ് വിടാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി ആര്‍ച്ചര്‍ക്ക് ബോധ്യമാകുന്ന ദിവസമാകും ഇതെന്നാണ് മോര്‍ഗന്റെ അഭിപ്രായം.

      First published:
      )}