നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പ്രതിരോധിച്ച ഫിലാൻഡർക്ക് 'തെറിയഭിഷേകം'; വള്ളി പുള്ളി തെറ്റാതെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു: ബട് ലർ കുരുക്കിൽ

  പ്രതിരോധിച്ച ഫിലാൻഡർക്ക് 'തെറിയഭിഷേകം'; വള്ളി പുള്ളി തെറ്റാതെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു: ബട് ലർ കുരുക്കിൽ

  ബട് ലറുടെ തെറിവിളി കേട്ട് ഫിലാൻഡർ രൂക്ഷമായി നോക്കുന്നുണ്ടെങ്കിലും ബട് ലർ തെറിവിളി തുടരുകയായിരുന്നു.

  cricket

  cricket

  • Share this:
   കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാന്‍ഡറെ അസഭ്യം പറഞ്ഞ ഇംഗ്ലീഷ് താരം ജോസ് ബട് ലർ പ്രതിരോധത്തിൽ. കേപ്ടൗണിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് സംഭവം. 438 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക സമനില പിടിക്കുന്നതിനായി പ്രതിരോധിച്ച് കളിക്കുകയായിരുന്നു. ഇതാണ് ബട് ലറെ പ്രകേപിപ്പിച്ചത്.

   also read:എമിറേറ്റ്സ് വിമാനത്തിൽവെച്ച് വസിം അക്രമിന്‍റെ വിലപിടിപ്പുള്ള വാച്ച് കാണാതായി; പരിഹാരം നിർദേശിച്ച് സോഷ്യൽമീഡിയ

   ഫിലാൻഡർ ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് കീപ്പറായിരുന്ന ബട് ലർ തെറി വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബട് ലറുടെ തെറിവിളി കേട്ട് ഫിലാൻഡർ രൂക്ഷമായി നോക്കുന്നുണ്ടെങ്കിലും ബട് ലർ തെറിവിളി തുടരുകയായിരുന്നു. ഇതെല്ലാം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് ബട് ലർ പ്രതിരോധത്തിലായത്.

   ബട് ലർക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന ഫിലാൻഡറുടെ അവസാന പരമ്പര കൂടിയായിരുന്നു ഇത്. ആ പരിഗണനയെങ്കിലും നൽകേണ്ടിയിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചത്.

   മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ, പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്ലെ എന്നിവരുൾപ്പെടെ നിരവധി പേർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സനും നിലവിലെ നായകൻ ജോ റൂട്ടും ബട് ലർക്ക് പിന്തുണയുമായെത്തി.

   അതേസമയം ബട് ലർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഐസിസി ബട് ലർക്ക് പിഴ വിധിക്കാൻ സാധ്യതയുണ്ട്.

    


   Published by:Gowthamy GG
   First published:
   )}