• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് കോച്ചിനെ പുറത്താക്കി

news18india
Updated: June 13, 2018, 6:39 PM IST
ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് കോച്ചിനെ പുറത്താക്കി
news18india
Updated: June 13, 2018, 6:39 PM IST
മാഡ്രിഡ്: റഷ്യന്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് കോച്ചിനെ പുറത്താക്കി ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. ജുലന്‍ ലോപറ്റേഗിയെയാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കിയിരിക്കുന്നത്.

ദേശീയ ടീം പരിശീലകനായിരിക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണു നടപടി. ലോകകപ്പിനു ശേഷം റയലിന്റെ പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപറ്റേഗിയുടെ തീരുമാനം. റയല്‍ കഴിഞ്ഞ ദിവസം ലോപറ്റേഗിയെ കോച്ചായി പ്രഖ്യാപിച്ചിരുന്നു.

ഈ ലോകകപ്പിലെ ഫേവറിറ്റുകളായ സ്‌പെയിനിന് തിരിച്ചടിയാകുന്നതാണ് തീരുമാനം. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നും സ്‌പെയിനാണ്. എന്നാല്‍ കോച്ചിനെ പുറത്താക്കിയ നടപടി
സ്‌പെയിനിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

നേരത്തെ, ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടിയതിനു പിന്നാലെ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീന്‍ സിദാന്റെ പകരക്കാരനായാണ് ജുലന്‍ റയല്‍ മഡ്രിഡുമായി കരാറിലെത്തിയത്.

മൂന്നു വര്‍ഷത്തേക്കാണു റയലും ജുലന്‍ ലോപറ്റേഗിയും തമ്മിലുള്ള കരാര്‍. രണ്ടു വര്‍ഷത്തോളം സ്‌പെയിന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണു അദ്ദേഹം സ്പാനിഷ് വമ്പന്‍മാരായ റയലിന്റെ തലപ്പത്തേക്കെത്തുന്നത്.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍