• HOME
  • »
  • NEWS
  • »
  • sports
  • »
  • ലെപട്ടേഗിയെ റയല്‍ പുറത്താക്കി; ഇനി അര്‍ജന്റീനന്‍ പരിശീലകന്‍

ലെപട്ടേഗിയെ റയല്‍ പുറത്താക്കി; ഇനി അര്‍ജന്റീനന്‍ പരിശീലകന്‍

  • Last Updated :
  • Share this:
    മാഡ്രിഡ്: സ്പാനിഷ് ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും ടീമിന്റെ മോശം പ്രകടനത്തെതുടര്‍ന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജൂലെന്‍ ലൊപട്ടേഗിയെ ക്ലബ്ബ് പുറത്താക്കി. എല്‍ക്ലാസിക്കോയിലെ പ്രകടനം നിര്‍ണ്ണായകമായിരുന്ന പരിശീലകന് കീഴില്‍ ഇറങ്ങിയ ക്ലബ്ബ് 5- 1 ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ലൊപട്ടേഗിയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. മുന്‍ അര്‍ജന്റീനിയന്‍ താരം സാന്റിയാഗോ സൊളാരിയ്ക്കാണ് പകരം ചുമതല.

    ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെ അടക്കമുള്ളവവെര പരിശീലകസ്ഥാനത്തേക്ക് ടീം പരിഗണിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മികച്ചൊരു പരിശീലകന്‍ എത്തുന്നതുവരെ മാത്രമാകും സൊളാരിയുടെ ചുമതല. എല്‍ക്ലാസിക്കോയില്‍ മെസിയില്ലാത്ത ബാഴ്‌സലോണയോടായിരുന്നു റയലിന്റെ പരാജയം. നിലവില്‍ സ്പാനിഷ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് റയല്‍ 14 പോയിന്റുകള്‍ മാത്രമാണ് ടീമിന്റെ സമ്പാദ്യം.

    'ദേ തീര്‍ന്ന്'; 0.08 സെക്കന്‍ഡില്‍ സ്റ്റംപ് തെറിപ്പിച്ച് ധോണി മാജിക്; വീഡിയോ

    കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനിന്റെ പരിശീലകനായെത്തിയ ലൊപട്ടേഗിയ്ക്ക അവിടെ നിന്നും മടങ്ങേണ്ടി വന്നിരുന്നു. ലോകപ്പിനിടെ റയലുമായി കരാറിലൊപ്പിട്ടതിന്റെ പേരിലായിരുന്ന താരത്തെ സ്‌പെയിന്‍ പുറത്താക്കിയത്. എന്നാല്‍ പുതിയ കളത്തിലെത്തിയ പരിശീലകന് അവിടെ മികവ് തെളിയിക്കാന്‍ കഴിയാതെ പുറത്ത് പോവേണ്ടി വരികയായിരുന്നു.

    വെറും പരമ്പരനേട്ടത്തിനല്ല, തിരുവനന്തപുരത്ത് ശാസ്ത്രിയത്തെുന്നത് അഭിമാന പോരാട്ടത്തിന്

    സിനദിന്‍ സിദാന് പകരക്കാരനായായിരുന്നു ലൊപട്ടേഗി റയലില്‍ എത്തുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാത്ത ടീമിനെ പഴയ പ്രതാപത്തിലേക്ക് നയിക്കാന്‍ പരിശീലകന് കഴിയാതെ പോവുകയായിരുന്നു.

    First published: