ജൂൺ 20ന് ഒരു പ്രത്യേകതയുണ്ട്; ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് മഹാരഥൻമാർ ടെസ്റ്റ് അരങ്ങേറ്റം കറിച്ച ദിവസം

ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ ഗംഗുലിയും ദ്രാവിഡും അരങ്ങേറ്റം കുറിച്ചത് അവിസ്മരണീയമായ പ്രകടനത്തിലൂടെയായിരുന്നു

News18 Malayalam | news18-malayalam
Updated: June 20, 2020, 2:53 PM IST
ജൂൺ 20ന് ഒരു പ്രത്യേകതയുണ്ട്; ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് മഹാരഥൻമാർ ടെസ്റ്റ് അരങ്ങേറ്റം കറിച്ച ദിവസം
ganguly-dravud
  • Share this:
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന ദിവസമാണ് ജൂൺ 20. ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് ഇതിഹാസങ്ങൾ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത് ജൂൺ 20നാണ്. 1996 ൽ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും 2011 ൽ വിരാട് കോഹ്‌ലിയും.

ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ ഗംഗുലിയും ദ്രാവിഡും അരങ്ങേറ്റം കുറിച്ചത് അവിസ്മരണീയമായ പ്രകടനത്തിലൂടെയായിരുന്നു. കളിച്ച ആദ്യ ഇന്നിംഗ്‌സിൽ ഒരു സെഞ്ച്വറി നേടി ചരിത്രമെഴുതിയാണ് ഇടങ്കയ്യൻ ബാറ്റ്സ്മാൻ ഗാംഗുലി അരങ്ങേറ്റം പരമാവധി പ്രയോജനപ്പെടുത്തിയത്.

20 ബൗണ്ടറികൾ ഉൾപ്പടെ 131 റൺസാണ് ഗാംഗുലി അന്ന് നേടിയത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ലോകത്തെ പത്താമത്തെയും ഇന്ത്യയിലെ ആദ്യ ബാറ്റ്സ്മാനുമെന്ന നേട്ടം ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്‌സിൽ കുറിച്ചു.

ഇന്ത്യയ്‌ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച ഗംഗുലി യഥാക്രമം 7212, 11363 റൺസ് നേടിയാണ് പാഡഴിച്ചത്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം.


അതേസമയം, അരങ്ങേറ്റ ടെസ്റ്റിൽ ദ്രാവിഡിന് സെഞ്ച്വറി നഷ്ടമായത് അഞ്ച് റൺസിനായിരുന്നു. 267 പന്തിൽ നിന്ന് 95 റൺസാണ് ദ്രാവിഡ് അന്ന് നേടി. 164 ടെസ്റ്റുകളിൽ നിന്ന് 13288 റൺസ് നേടിയ ദ്രാവിഡ് 344 ഏകദിനങ്ങളിൽ നിന്ന് 10889 റൺസും നേടി.

ഗാംഗുലിയുടെയും ദ്രാവിഡിന്റെയും അരങ്ങേറ്റം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷമാണ് വിരാട് കോഹ്‌ലി ആദ്യ ടെസ്റ്റ് കളിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്റ്റണിലായിരുന്നു കോഹ്ലിയുടെ അരങ്ങേറ്റം. ഇന്ത്യ 40 റൺസിന് ജയിച്ചെങ്കിലും രണ്ട് ഇന്നിംഗ്‌സുകളിൽ കോഹ്‌ലി 4 ഉം 15 ഉം റൺസ് മാത്രമാണ് നേടിയത്. അന്ന് ഇരു ഇന്നിംഗ്സുകളിലുമായി 40, 112 റൺസ് നേടിയ ദ്രാവിഡാണ് മാൻ ഓഫ് ദ മാച്ച് നേടിയത് എന്നതാണ് ശ്രദ്ധേയം. അഭിനവ് മുകുന്ദ്, പ്രവീൺ കുമാർ എന്നിവരും ഈ കളിയിൽ അരങ്ങേറ്റം കുറിച്ചു.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
86 ടെസ്റ്റുകളിൽ നിന്ന് 7240 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഇതിൽ 27 സെഞ്ച്വറികളുണ്ട്. 53.62 ശരാശരിയാ് ടെസ്റ്റിൽ കോഹ്ലിക്കുള്ളത്.
First published: June 20, 2020, 2:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading