• HOME
  • »
  • NEWS
  • »
  • sports
  • »
  • ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി യുവന്‍റസ്; റൊണാൾഡോ ഇല്ലാതെ അവസാന കളിയിൽ ബോലോഗ്നക്കെതിരെ തകർപ്പൻ ജയം

ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി യുവന്‍റസ്; റൊണാൾഡോ ഇല്ലാതെ അവസാന കളിയിൽ ബോലോഗ്നക്കെതിരെ തകർപ്പൻ ജയം

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് യുവന്റസ് കളി തുടങ്ങിയത്‌‌.

Champions league

Champions league

  • Share this:
    അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യത നേടി ഇറ്റാലിയൻ ലീഗിലെ വമ്പന്മാരായ യുവന്റസ്. ഇന്നലെ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ബോലോഗ്നയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത യുവൻ്റസ്, ലീഗിലെ മറ്റൊരു ടീമായ നാപ്പോളി വെറോണക്കെതിരെ സമനിലയിൽ കുടുങ്ങുകയും കൂടി ചെയ്തതോടെയാണ് സീരി എ യിലെ നാലാം സ്ഥാനക്കാരായി മുൻ ചാമ്പ്യന്മാർ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്.

    ലീഗിലെ ആദ്യ നാല് സ്ഥനാക്കാരാണ് യൂറോപ്പിലെ ഒന്നാം നിര പോരാട്ടത്തിലേക്ക് യോഗ്യത നേടുക എന്നിരിക്കെ നേരത്തെ തന്നെ കിരീടം നേടി ആദ്യ സ്ഥാനം ഉറപ്പിച്ച ഇൻ്റർ മിലാനും അറ്റ്‌ലാൻ്റയും യോഗ്യത നേടിയിരുന്നു. ലീഗിൽ കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. എസി മിലാൻ, നാപ്പോളി, യുവൻ്റസ് എന്നീ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ഇതേ തുടർന്ന് യുവൻ്റസിന് യോഗ്യത നേടാൻ അവസാന റൗണ്ട് മത്സരത്തിൽ ജയിക്കുകയും, എസി മിലാൻ, നാപ്പോളി ടീമുകളിൽ ഒരു ടീമിന് പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താലേ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നുള്ളൂ. ഇത് അവർക്ക് അനുകൂലമായി ഭവിച്ചതോടെയാണ് പോയിന്റ് പട്ടികയിൽ അഞ്ചാമതായിരുന്ന യുവന്റസ് നാലാം സ്ഥാനത്തേക്ക് കയറി അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

    അതേസമയം, ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് യുവന്റസ് കളി തുടങ്ങിയത്‌‌. അതിനിർണായക മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഫെഡറിക്കോ ചിയേസയിലൂടെ ലീഡെടുത്ത യുവന്റസ്, 29-ം മിനുട്ടിൽ അൽവാരോ മൊറാട്ടയിലൂടെ ലീഡ് വർധിപ്പിച്ചു‌. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് റാബിയോട്ട് നേടിയ ഗോളിൽ 3-0ന് മുന്നിലെത്തി കളിയിൽ സമ്പൂർണ ആധിപത്യം നേടിയെടുത്തു.

    Also Read- ചരിത്രം കുറിച്ച് 'സിറ്റി ലെജന്റ്' അഗ്വേറോ പ്രീമിയര്‍ ലീഗ് പടിയിറങ്ങുന്നു

    ആദ്യ പകുതിയിൽ നിർത്തിയിടത്തു നിന്ന് രണ്ടാം പകുതി ആരംഭിച്ച യുവന്റസ് കളി തുടങ്ങി രണ്ട് മിനുട്ട് ആയപ്പോഴേക്കും തങ്ങളുടെ നാലാം ഗോളും നേടി. അൽവാരോ മോറാട്ടയാണ് ഗോൾ നേടിയത്. 85ആം മിനുട്ടിൽ റിക്കാർഡോ ഒർസോളിനിയിലൂടെ വകയായിരുന്നു ബോലോഗ്നയുടെ ആശ്വാസ ഗോൾ.

    മറ്റൊരു മത്സരത്തിൽ കരുത്തരായ അറ്റ്ലാന്റക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച എസി മിലാൻ, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ച് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ‌ പെനാൽറ്റിയിൽ നിന്ന് ഫ്രാങ്ക് കെസിയാണ് മിലാൻ സംഘത്തിനായി രണ്ട് തവണയും വല കുലുക്കിയത്.

    അവസാന റൗണ്ട് മത്സരങ്ങൾക്ക് മുൻപ് ആദ്യ നാല് ടീമുകളിൽ ഒന്നായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഏറ്റവുമധികം സാധ്യത ഫുട്ബോൾ ലോകം കൽപ്പിച്ചു നൽകിയ ക്ലബ്ബായിരുന്നു നാപ്പോളി. എന്നാൽ വെറോണക്കെതിരായ സമനിലയും (1-1) യുവൻ്റസിൻ്റെ വിജയവും അവരെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളുകയും അത് വഴി ചാമ്പ്യൻസ് ലീഗ് യോഗ്യത ടീമിന് നഷ്ടമാവുകയുമായിരുന്നു.

    Summary- Juventus' win against Bologna awards them the Champions league spot for next season
    Published by:Anuraj GR
    First published: