'ഒന്നുമില്ലേലും നമ്മള് ഒരുമിച്ച് കളിച്ചവരല്ലേ' ധവാന്റെ ബാറ്റ് തകര്‍ത്ത് റബാഡയുടെ കിടിലന്‍ യോര്‍ക്കര്‍
കഗീസോ റബാഡയും ക്രിസ് മോറിസുമായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ഏറെ കുഴക്കിയത്
news18
Updated: June 6, 2019, 1:22 PM IST

dhawan rabada
- News18
- Last Updated: June 6, 2019, 1:22 PM IST
സതാംപ്ടണ്: ബൗളര്‍മാരായിരുന്നു ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നിയന്ത്രിച്ചിരുന്നത്. ഇതിന് അപവാദമായി കാണിക്കാന്‍ കഴിയുന്നത് രോഹിത് ശര്‍മയുടെ സെഞ്ച്വറി മാത്രമാണ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സില്‍ ജസ്പ്രീത് ബൂമ്രയും യൂസവേന്ദ്ര ചാഹലും കൂടി കളി നിയന്ത്രിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയും അതേ നാണയത്തില്‍ തിരിച്ചടിച്ചു.
പ്രോട്ടീസ് നിരയില്‍ കഗീസോ റബാഡയും ക്രിസ് മോറിസുമായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ഏറെ കുഴക്കിയത്. ഇതില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരാമായ റബാഡയുടെ യോര്‍ക്കര്‍ മറ്റൊരു ഡല്‍ഹി താരമായ ശിഖര്‍ ധവാന്റെ ബാറ്റ് തകര്‍ക്കുകയും ചെയ്തു. Also Read: ചെസ് ലോക ചാംപ്യൻഷിപ്പ് കളിച്ചയാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയത് എങ്ങനെ?
146 കിലോമീറ്റര്‍ വേഗത്തില്‍ വന്ന റബാഡയുടെ പന്ത് ധവാന്റെ ബാറ്റ് ഒടിച്ചപ്പോള്‍ നിലത്ത് വീണ ഭാഗം വിക്കറ്റ് കീപ്പര്‍ ഡീകോക്കാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് എടുത്തു നല്‍കിയത്. മത്സരത്തില്‍ വെറും എട്ട് റണ്‍സായിരുന്നു ധവാന് നേടിയത്. എന്നാല്‍ ഒരറ്റത്ത് പിടിച്ച് നിന്ന് രോഹിത് 122 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു.
പ്രോട്ടീസ് നിരയില്‍ കഗീസോ റബാഡയും ക്രിസ് മോറിസുമായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ഏറെ കുഴക്കിയത്. ഇതില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരാമായ റബാഡയുടെ യോര്‍ക്കര്‍ മറ്റൊരു ഡല്‍ഹി താരമായ ശിഖര്‍ ധവാന്റെ ബാറ്റ് തകര്‍ക്കുകയും ചെയ്തു.
146 കിലോമീറ്റര്‍ വേഗത്തില്‍ വന്ന റബാഡയുടെ പന്ത് ധവാന്റെ ബാറ്റ് ഒടിച്ചപ്പോള്‍ നിലത്ത് വീണ ഭാഗം വിക്കറ്റ് കീപ്പര്‍ ഡീകോക്കാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് എടുത്തു നല്‍കിയത്. മത്സരത്തില്‍ വെറും എട്ട് റണ്‍സായിരുന്നു ധവാന് നേടിയത്. എന്നാല്‍ ഒരറ്റത്ത് പിടിച്ച് നിന്ന് രോഹിത് 122 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു.
Watch “Dhawan broken bat” on #Vimeo https://t.co/l6O8o3hSLv
— Sports Freak (@SPOVDO) June 5, 2019