• HOME
  • »
  • NEWS
  • »
  • sports
  • »
  • ക്രിക്കറ്റിനായി ഡിസ്കസ് ത്രോ ഉപേക്ഷിക്കാൻ ഒരുങ്ങി; ഒളിമ്പിക്സ് ഫൈനലിൽ എത്തി നിൽക്കുന്ന കമൽപ്രീത് കൗറിനെക്കുറിച്ച് അറിയാം

ക്രിക്കറ്റിനായി ഡിസ്കസ് ത്രോ ഉപേക്ഷിക്കാൻ ഒരുങ്ങി; ഒളിമ്പിക്സ് ഫൈനലിൽ എത്തി നിൽക്കുന്ന കമൽപ്രീത് കൗറിനെക്കുറിച്ച് അറിയാം

ഇന്ത്യയിലെ ചില മുതിർന്ന കായികതാരങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ്, കമൽപ്രീത് ഡിസ്കസ് ത്രോയിൽ തുടരാൻ തീരുമാനിച്ചത്.

കമല്‍പ്രീത് കൗര്‍

കമല്‍പ്രീത് കൗര്‍

  • Share this:
    2020 ടോക്യോ ഗെയിംസിൽ ഡിസ്കസ് ത്രോയുടെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യൻ താരം കമൽപ്രീത് കൗർ ചരിത്രം രചിച്ചു. ഒളിമ്പിക്‌സിൽ ഡിസ്കസ് ത്രോയുടെ ഫൈനലിന് യോഗ്യത നേടുന്ന രണ്ടാമത്തെ വനിതാ കായികതാരവും ഇന്ത്യയിൽ നിന്ന് ഈ വ‍ർഷം ഫൈനൽ വരെയെത്തിയ മൂന്നാമത്തെ താരവുമാണ് കമൽപ്രീത്. ഞായറാഴ്ച രാവിലെ, കമൽപ്രീത് തന്റെ മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തിൽ ടോക്യോ ഗെയിംസ് ഫൈനലിൽ തന്റെ ബെർത്ത് ഉറപ്പിച്ചു. ഡിസ്കസ് 64 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് കമൽപ്രീത് തന്റെ സ്ഥാനം ഉറപ്പിച്ചത്.

    എന്നാൽ ടോക്യോയിലേയ്ക്കുള്ള കമൽപ്രീതിന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഒരു വർഷം മുമ്പ് വിഷാദ രോഗത്തിന്റെ പിടിയിലകപ്പെട്ട കമൽപ്രീത് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഇവിടെ വരെ എത്തിയിരിക്കുന്നത്. വാസ്തവത്തിൽ 25കാരിയായ കമൽപ്രീത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് ഡിസ്കസ് ത്രോ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങളുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

    കഴിഞ്ഞ മാസം ബ്രിഡ്ജിന് നൽകിയ അഭിമുഖത്തിനിടെയാണ് കമൽപ്രീത് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ മിക്ക കായിക താരങ്ങളും വിഷാദ രോ​ഗത്തിലൂടെ കടന്നു പോയ അനുഭവം മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇത്തരം തുറന്നു പറച്ചിലുകൾ ഒരു നിഷിദ്ധ വിഷയമാണ്. എന്നാൽ കഴിഞ്ഞ വർഷം കോവിഡ് മഹാമാരി രാജ്യത്തെ പിടിമുറുക്കിയപ്പോൾ ലോക്ക്ഡൗൺ കാലത്ത് താൻ നേരിട്ട മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയാൻ കമൽപ്രീത് മടി കാണിച്ചില്ല. രോ​ഗവുമായി എങ്ങനെയാണ് പോരാടിയതെന്ന് പരസ്യമായി ചർച്ച ചെയ്യുന്നതിൽ നിന്ന് കമൽപ്രീത് പിന്മാറിയില്ല.

    "നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ കാരണം എനിക്ക് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ 2020 അവസാനത്തോടെ ഞാൻ വിഷാദത്തിന് അടിമയായിരുന്നു" കമൽപ്രീത് ബ്രിഡ്ജിനോട് പറഞ്ഞു. ഡിസ്കിനേക്കാൾ ക്രിക്കറ്റ് തനിക്ക് ഇഷ്ടമാണെന്നും കമൽപ്രീത് വെളിപ്പെടുത്തി. വാസ്തവത്തിൽ, ഡിസ്കസ് പരിശീലനം ഉപേക്ഷിച്ച് താൻ ക്രിക്കറ്റ് പരിശീലിക്കാൻ തുടങ്ങിയിരുന്നെന്നും കമൽപ്രീത് കൗ‍ർ കൂട്ടിച്ചേർത്തു.

    ക്രിക്കറ്റ് വനിതാ ടീം ഉണ്ടെന്നും പെൺകുട്ടികൾക്കായി ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും അറിയാത്തതിനാലാണ് താൻ ചെറുപ്പത്തിൽ അത്‍ലറ്റിക്സിലേക്ക് തിരിഞ്ഞതെന്നും കമൽപ്രീത് വെളിപ്പെടുത്തി. എന്നാൽ ഇന്ത്യയിലെ ചില മുതിർന്ന കായികതാരങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ്, കമൽപ്രീത് ഡിസ്കസ് ത്രോയിൽ തുടരാൻ തീരുമാനിച്ചത്. എന്തായാലും ആ തീരുമാനം തെറ്റിയില്ല ഡിസ്കസ് ത്രോയിൽ ഒളിമ്പിക്സ് മെഡൽ നേടുന്നതിൽ നിന്നും ഏതാനും ചുവടുകൾ മാത്രം അകലെയാണ് ഇപ്പോൾ കമൽപ്രീത് കൗ‍ർ.

    Also read- Tokyo Olympics | ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

    അമേരിക്കൻ താരം വലേറി ഓൾമാൻ മാത്രമാണ് കമൽപ്രീതിന് മുന്നിലുള്ളത്. അമേരിക്കയുടെ വലേറി ഓൾമാൻ ആദ്യ ശ്രമത്തിൽ 66.42 മീറ്റ‍‍ർ ദൂരം എറിഞ്ഞിരുന്നു. അതേ സമയം ആദ്യ റൗണ്ടിൽ ആറാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ സീമ പൂനിയയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല.
    Published by:Naveen
    First published: