• HOME
  • »
  • NEWS
  • »
  • sports
  • »
  • KAMALPREET KAUR TO PLAY THE WOMEN S DISCUS THROW FINAL OF TOKYO OLYMPICS TODAY

Tokyo Olympics | വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങും

ഇന്ന് ഇന്ത്യന്‍ സമയം 4:30ന് ആണ് മത്സരം ആരംഭിക്കുക. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്.

കമല്‍പ്രീത് കൗര്‍

കമല്‍പ്രീത് കൗര്‍

  • Share this:
    ടോക്യോ ഒളിമ്പിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങും. ഇന്ന് ഇന്ത്യന്‍ സമയം 4:30ന് ആണ് മത്സരം ആരംഭിക്കുക. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുണ്ടായിരുന്നത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.

    യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്. കരിയറില്‍ 70 മീറ്റര്‍ പിന്നിട്ട രണ്ടുപേര്‍ ഫൈനലിലുണ്ട്. വലേരി മല്‍മാന്‍ (70.01 മീറ്റര്‍), ക്രൊയേഷ്യയുടെ സാന്ദ്ര വെര്‍ക്കോവിക്ക് (71.41 മീറ്റര്‍) എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളവര്‍. ബോക്‌സിങ്ങിലും അമ്പെയ്ത്തിലും അത്‌ലറ്റിക്‌സിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉള്ളവര്‍ക്ക് മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ കാണാന്‍ കഴിയും. സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ സോണി ലൈവില്‍ ഇവന്റുകള്‍ സ്ട്രീം ചെയ്യാനും കഴിയും.

    ഹോക്കിയില്‍ പുരുഷ ടീമിന് പിന്നാലെ വനിതാ ടീമും സെമിയില്‍; അട്ടിമറിച്ചത് കരുത്തരായ ഓസ്ട്രേലിയയെ

    ഇന്ത്യന്‍ വനിതാ ഹോക്കി ടീമും ഒളിമ്പിക്‌സ് ഹോക്കിയുടെ സെമിഫൈനലില്‍ കടന്നിരിക്കുന്നു. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടുന്നത്. 1980 ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. നേരത്തെ 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പുരുഷ ടീമും ഒളിമ്പിക്‌സിന്റെ സെമിയില്‍ കടന്നിരുന്നു.

    ആദ്യ മൂന്ന് മത്സരങ്ങളില്‍ തോറ്റ ഇന്ത്യന്‍ വനിതകള്‍ നാലാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു. ശേഷം നടന്ന നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാവണമെങ്കില്‍ അയര്‍ലന്‍ഡ് ടീം ബ്രിട്ടനെതിരെ തോല്‍ക്കണമെന്ന സ്ഥിതി വരികയായിരുന്നു. അങ്ങനെയിരിക്കെ ഭാഗ്യം ഇന്ത്യയെ തുണക്കുകയായിരുന്നു. പൂളില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നു രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.

    ഇന്ന് നടന്ന ആവേശകരമായ ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. ആരും പ്രതീക്ഷിച്ചതായിരുന്നില്ല ഈ വിജയം. പ്രതിരോധത്തിലെ മികവുമായിട്ടായിരുന്നു വിജയം. ആദ്യം ഗോളടിച്ച് മുന്‍തൂക്കം നേടിയ ഇന്ത്യ പിന്നെ ഓസ്‌ട്രേലിയന്‍ മുന്നേറ്റങ്ങളെ തടഞ്ഞു. പെനാല്‍ട്ടി കോര്‍ണ്ണറുകളിലെ മികവ് ഓസീസും പുറത്തെടുത്തില്ല. അങ്ങനെ കിരീടം മോഹിച്ചെത്തിയ ടീം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞു. ഗോള്‍ കീപ്പറുടെ മികച്ച സേവുകളും ഇന്ത്യന്‍ വിജയത്തിന് തുണയായി. ഈ വിജയം പുരുഷ ടീമിനും ആത്മവിശ്വാസമായേക്കും.
    Published by:Sarath Mohanan
    First published:
    )}