• HOME
  • »
  • NEWS
  • »
  • sports
  • »
  • ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയായിരുന്നു പ്രിയ ടീം; തുറന്ന് പറഞ്ഞ് പാക് മുന്‍ താരം

ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയായിരുന്നു പ്രിയ ടീം; തുറന്ന് പറഞ്ഞ് പാക് മുന്‍ താരം

പ്രിയപ്പെട്ട ടീം ഇന്ത്യയാണെന്ന് പാകിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍

India_kohli

India_kohli

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ ഓസീസുമായും ഏറ്റുമുട്ടും. ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ആവേശത്തോടെ പുരോഗമിക്കവെ ഈ ലോകകപ്പില്‍ തന്റെ പ്രിയപ്പെട്ട ടീം ഇന്ത്യയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍.

    രണ്ട് ടീമുകള്‍ക്കും മത്സരത്തില്‍ ആശംസകള്‍ നേര്‍ന്ന അക്മല്‍ ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയായിരുന്നു തന്റെ പ്രിയപ്പെട്ട ടീമെന്നും പറഞ്ഞു. നേരത്തെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ പാകിസ്ഥാനും ന്യൂസീലന്‍ഡിനും ഒരേ പോയിന്റായിരുന്നു ലഭിച്ചത്. എന്നാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ കിവികള്‍ സെമിയ്ക്ക് അര്‍ഹത നേടുകയായിരുന്നു.

    Also Read: നിക്കോള്‍സിന്റെ സ്റ്റംപ് പിഴുത് ജഡേജ; ഇന്ത്യ പിടിമുറുക്കുന്നു



    ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തുടര്‍തോല്‍വികള്‍ വഴങ്ങേണ്ടി വന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്.

    First published: