• HOME
  • »
  • NEWS
  • »
  • sports
  • »
  • Kane Williamosn |'കുടുംബത്തിലേക്ക് പുതിയ അതിഥി'; കെയ്ന്‍ വില്യംസണും ഭാര്യ സാറയ്ക്കും വീണ്ടും കുഞ്ഞ് പിറന്നു

Kane Williamosn |'കുടുംബത്തിലേക്ക് പുതിയ അതിഥി'; കെയ്ന്‍ വില്യംസണും ഭാര്യ സാറയ്ക്കും വീണ്ടും കുഞ്ഞ് പിറന്നു

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ കെയ്ന്‍ വില്യംസണ്‍ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയ്ക്കൊപ്പമുണ്ടാകാന്‍ ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

  • Share this:
    ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഭാര്യ സാറ റഹീമിനും വീണ്ടും കുഞ്ഞ് പിറന്നു. മകന്‍ പിറന്ന സന്തോഷവാര്‍ത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.

    നവജാതശിശുവിനേയും മൂത്ത മകള്‍ മാഗിയേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സാറയുടെ ചിത്രം പങ്കുവച്ചാണ് വില്യംസണ്‍ സന്തോഷ വാര്‍ത്ത അറിയിച്ചത്. 'വെല്‍ക്കം ടു ദി ഫാമിലി ലിറ്റില്‍ മാന്‍' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.








    View this post on Instagram






    A post shared by Kane Williamson (@kane_s_w)





    ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ കെയ്ന്‍ വില്യംസണ്‍ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയ്ക്കൊപ്പമുണ്ടാകാന്‍ ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വില്യംസണിന്റെ അഭാവത്തില്‍ ഐപിഎല്‍ 2022ലെ ഹൈദരാബാദിന്റെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിച്ചത്.

    നിരവധി ക്രിക്കറ്റ് താരങ്ങള്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് കഴിഞ്ഞ തിങ്കളാഴ്ച താരം ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയത്. മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി നിലനിര്‍ത്തിയ താരങ്ങളിലൊരാണ് വില്യംസണ്‍. എന്നാല്‍ സീസണില്‍ ടീമിനായി തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 13 മത്സരങ്ങള്‍ 93.51 സ്‌ട്രൈക്ക് റേറ്റില്‍ 216 റണ്‍സ് മാത്രമാണ് വില്യംസണിന് നേടാനായത്.
    Published by:Sarath Mohanan
    First published: