ഫലമെന്തായാലും തല ഉയര്‍ത്തി മടങ്ങാം; തിളങ്ങുന്ന നേട്ടം സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍

548 റണ്‍സാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ വില്യംസണിന്റെ സമ്പാദ്യം

news18
Updated: July 9, 2019, 6:11 PM IST
ഫലമെന്തായാലും തല ഉയര്‍ത്തി മടങ്ങാം; തിളങ്ങുന്ന നേട്ടം സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍
williamson
  • News18
  • Last Updated: July 9, 2019, 6:11 PM IST
  • Share this:
മാഞ്ച്സ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ മിന്നുന്ന റെക്കോര്‍ഡുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഒരു ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് വില്യംസണ്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇന്നത്തെ മത്സരത്തില്‍ 67 റണ്‍സ് നേടിയപ്പോഴാണ് വില്യംസണ്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ന്യൂസിലന്‍ഡ് താരമായത്.

548 റണ്‍സാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ വില്യംസണിന്റെ സമ്പാദ്യം. കഴിഞ്ഞ ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയ 547 റണ്‍സാണ് താരം മറികടന്നിരിക്കുന്നത്. ഇന്നത്തെ കളിപരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നാലും വില്യംലണിന് നേട്ടത്തിന്റെ ലോകകപ്പായി ഇത് മാറും.

Also Read: 'വില്യംസണ്‍ വീണു' ന്യൂസീലന്‍ഡിന് മൂന്നാം വിക്കറ്റ് നഷ്ടം; പിടിമുറുക്കി ഇന്ത്യ

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ന്യൂസീലന്‍ഡ് താരങ്ങളുടെ പട്ടികയില്‍ മൂന്നാമത് സ്റ്റൈറിസാണ് 2007 ലോകകപ്പില്‍ 499 റണ്‍സായിരുന്നു താരം നേടിയത്. അതേസമയം ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 42 ഓവറില്‍ 170 ന് 4 എന്ന നിലയിലാണുള്ളത്.

First published: July 9, 2019, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading