നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • പാക് പര്യടനത്തിലെ പിന്മാറ്റത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ നീണ്ടുനിൽക്കില്ല എന്ന് കരുതുന്നു - വില്യംസൺ

    പാക് പര്യടനത്തിലെ പിന്മാറ്റത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ നീണ്ടുനിൽക്കില്ല എന്ന് കരുതുന്നു - വില്യംസൺ

    ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിൽ പങ്കെടുക്കുന്നതിനായി യുഎഇയിൽ എത്തിയ വില്യംസൺ അവിടെ നിന്നാണ് പാക്ക് പര്യടന വിഷയത്തിൽ പ്രതികരിച്ചത്.

    kane_williamson

    kane_williamson

    • Share this:
      പാകിസ്താൻ പര്യടനത്തിൽ നിന്നും സുരക്ഷാ പ്രശ്നത്തിന്റെ പേരിൽ ന്യൂസീലൻഡ് ടീം അവസാന നിമിഷം നടത്തിയ പിന്മാറ്റം ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രശ്നമായി തുടരില്ല എന്ന് പ്രതീക്ഷിക്കുന്നതായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിൽ പങ്കെടുക്കുന്നതിനായി യുഎഇയിൽ എത്തിയ വില്യംസൺ അവിടെ നിന്നാണ് പാക്ക് പര്യടന വിഷയത്തിൽ പ്രതികരിച്ചത്.

      ന്യൂസീലൻഡ് ടീം പാകിസ്താനുമായി പരമ്പര കളിക്കാൻ ഉറച്ചുതന്നെയാണ് അങ്ങോട്ട് പോയതെന്നും എന്നാൽ പെട്ടെന്നുണ്ടായ ചില കാരണങ്ങളാണ് പിൻമാറ്റത്തിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസിലൻഡിന്റെ പാക്ക് പര്യടനത്തിൽ വില്യംസൺ ഉൾപ്പെടെയുള്ള ചില സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു.

      ‘കളിക്കാൻ ഉറച്ചുതന്നെയാണ് അവർ പാക്കിസ്താനിലെത്തിയത്ത്. അപ്രതീക്ഷിതമായി സംഭവിച്ച ചില കാര്യങ്ങളാണ് എല്ലാം അവതാളത്തിലാക്കിയത്. ഈ പ്രശ്നം ദീർഘകാലം നീണ്ടുനിൽക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. കാരണം, ക്രിക്കറ്റിന് പ്രത്യേക ഇടമുള്ള സ്ഥലമാണ് പാകിസ്താൻ. സുരക്ഷിതമായി പാകിസ്താനിലേക്ക് പോകാനും പാകിസ്താൻ ടീമുമായി കളിക്കാനും കാത്തിരിക്കുന്നു. പാക്ക് മണ്ണിൽ ഒരുപാട് കളികൾ നാം കണ്ടിട്ടുണ്ട്. ഇനിയും കൂടുതൽ കളികൾ അവിടെ നടക്കണം എന്ന് തന്നെയാണ് ആഗ്രഹം.’ – വില്യംസൺ പറഞ്ഞു.

      'ക്രിക്കറ്റ് ഒരു രാജ്യാന്തര മത്സരയിനമാണ്. അതുകൊണ്ട് തന്നെ ഒരു പ്രൊഫഷണൽ താരമെന്ന നിലയിൽ ലോകത്ത് എവിടെയും കളിക്കാൻ താരങ്ങൾ തയാറാവണം. പാകിസ്താനിൽ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണയാണുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് നാളുകൾക്ക് ശേഷം പാകിസ്താനിലേക്ക് വിമാനം കയറിയ ടീമിലെ താരങ്ങൾ എല്ലാവരും തന്നെ അവിടെ കളിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. പക്ഷെ, താരങ്ങളുടെ സുരക്ഷയും ഇവിടെ പ്രധാനമാണ്. പക്ഷെ സർക്കാർ തലത്തിൽ നിന്നും ഇത്തരമൊരു നിർദേശം ലഭിക്കുമ്പോൾ അതിന് മുകളിലായി താരങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.' - വില്യംസൺ പറഞ്ഞു.

      'പാക്ക് ടീമുമായി നിശ്ചയിച്ച പരമ്പര പൂർത്തിയാക്കാതെ മടങ്ങിയത് താരങ്ങൾക്കും നിരാശ നൽകിയിട്ടുണ്ടാകും. കാരണം നിശ്ചയിച്ച് ഉറപ്പിച്ച പരമ്പര പൂർത്തിയാക്കാതെ മടങ്ങുന്നത് നാണക്കേടാണ്. ഇതിന്റെ വിഷമവും അവർക്ക് ഉണ്ടാകും. പക്ഷെ പരമ്പര റദ്ദാക്കിയതിന്റെ കൂടുതൽ വിവരങ്ങൾ എനിക്കറിയില്ല. ഐപിഎല്ലിൽ കളിക്കാൻ വേണ്ടി ഞാൻ ഇവിടെ യുഎഇയിൽ ആയിരുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ല. വരും ദിവസങ്ങളിൽ ഇതിന്മേലുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.' - വില്യംസൺ പറഞ്ഞു.

      PAK vs NZ | 'ന്യൂസിലന്‍ഡ് ടീം പോയതിന്റെ ദേഷ്യം ലോകകപ്പില്‍ കളിച്ചു തീര്‍ക്കൂ': പാക് താരങ്ങളോട് റമീസ് രാജ

      ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം പര്യടനത്തില്‍ നിന്ന് പിന്മാറിയത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

      ഇപ്പോഴിതാ ന്യൂസീലന്‍ഡ് ടീം പരമ്പര റദ്ദാക്കി മടങ്ങിയതിന്റെ വാശി ലോകകപ്പില്‍ കളിച്ച് തീര്‍ക്കാന്‍ പാക് ടീമിനെ ഉപദേശിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയുക്ത പ്രസിഡന്റ് റമീസ് രാജ. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനായി പിസിബി തയാറാക്കിയ വിഡിയോ സന്ദേശത്തിലാണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്.
      Published by:Naveen
      First published:
      )}