ഇന്റർഫേസ് /വാർത്ത /Sports / 'ഇതാണെടാ നായകന്‍'; ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ച് വില്യംസണ്‍; നേടിയത് ഈ റെക്കോര്‍ഡ്

'ഇതാണെടാ നായകന്‍'; ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ച് വില്യംസണ്‍; നേടിയത് ഈ റെക്കോര്‍ഡ്

Williamson

Williamson

2007 ലെ ലോകകപ്പിലായിരുന്നു ജയവര്‍ധനെ 548 റണ്‍സടിച്ച് നായകന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ചത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍സ് നേടിയപ്പോള്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ നായകന്മാരുടെ അപൂര്‍വ്വ റെക്കോര്‍ഡാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകനെന്ന റെക്കോര്‍ഡാണ് വില്യംസണ്‍ സ്വന്തമാക്കിയത്. മത്സരം തുടങ്ങുന്നതിനുമുമ്പ് 548 റണ്‍സുമായി മഹേല ജയവര്‍ധനയുടെ റെക്കോര്‍ഡിനൊപ്പമായിരുന്നു താരം.

    ഫൈനലില്‍ കിവീസ് ഓപ്പണര്‍ ഗുപ്ടില്‍ പുറത്തായതിനു പിന്നാലെ കളത്തിലെത്തിയ വില്യംസണ്‍ റെക്കോര്‍ഡ് സ്വന്തംപേരില്‍ ചേര്‍ത്തിരിക്കുകയാണ്. 2007 ലെ ലോകകപ്പിലായിരുന്നു ജയവര്‍ധനെ 548 റണ്‍സടിച്ച് നായകന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ചത്. ഇതാണ് ഫൈനലില്‍ വില്യംസണ്‍ മറികടന്നിരിക്കുന്നത്.

    Also Read: ധോണിയെ ഏഴാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ആരുടേത് ? വിമര്‍ശനങ്ങളോട് ശാസ്ത്രി പറയുന്നു

    അതേസമയം മത്സരം 17 ഓവര്‍ പിന്നിടുമ്പോള്‍ 70 ന് ഒന്ന് എന്ന നിലയിലാണ് കിവീസ് 34 പന്തില്‍ 12 റണ്‍സുമായി കെയ്ന്‍ വില്യംസണും 54 പന്തില്‍ 35 റണ്‍സുമായി നിക്കോള്‍സുമാണ് ക്രീസില്‍.

    First published:

    Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket