HOME » NEWS » Sports » KANE WILLIAMSON OPENS UP ON HIS BOND WITH VIRAT KOHLI

'തികച്ചും സവിശേഷമായ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്' : കോഹ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് കെയ്ൻ വില്യംസൺ

അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന കാലം മുതൽ തുടങ്ങിയ സുഹൃദ് ബന്ധം ഇരുവരും ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: June 29, 2021, 6:14 PM IST
'തികച്ചും സവിശേഷമായ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്' : കോഹ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് കെയ്ൻ വില്യംസൺ
Virat Kohli and Kane Williamson
  • Share this:
മാന്യന്മാരുടെ കളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിൽ അതിനെ അന്വർഥമാക്കുന്ന പ്രകടനം നടത്തുന്ന താരമാണ് ന്യൂസിലൻഡ് നായകനായ കെയ്ൻ വില്യംസൺ. ആധുനിക ക്രിക്കറ്റിൽ ആരാലും വെറുക്കപ്പെടാത്ത ചുരുക്കം ചില താരങ്ങളുടെ പേരെടുത്താൽ അതിൽ മുൻനിരയിൽ കാണും കിവീസ് നായകൻ്റെ പേര്.ഏത് പ്രതിസന്ധിക ഘട്ടത്തിലും ആത്മനിയന്ത്രണം കൈവിടാതെ മുഖത്ത് ചെറു പുഞ്ചിരി വിടർത്തി അവയെ എല്ലാം മറികടക്കാൻ ശ്രമിക്കുന്ന താരം ക്രിക്കറ്റ് ലോകത്തിന് പ്രിയപ്പെട്ടവൻ തന്നെയാണ്. ഒരുപാട് കാത്തിരിപ്പിന് ശേഷം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയെടുക്കാൻ കിവീസ് നായകന് സഹായകമായതും കളത്തിലെ ഈ സ്വഭാവഗുണമാണ്.

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. തൻ്റെ ടീമിൻ്റെ കിരീട വിജയത്തിൽ നിർണായക പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. മത്സരത്തിൽ കിവീസ് ടീം ജയം നേടുമ്പോൾ അര്‍ധ സെഞ്ച്വറിയോടെ വില്യംസണ്‍ ക്രീസിലുണ്ടായിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വില്യംസണെ ചേര്‍ന്ന് നിര്‍ത്തി ആശ്ലേഷിച്ചാണ് തന്റെ അഭിനന്ദനം അറിയിച്ചത്. അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന കാലം മുതൽ തുടങ്ങിയ സുഹൃദ് ബന്ധം ഇരുവരും ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ അതേ സുഹൃദ് ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കിവീസ് നായകൻ.

തികച്ചും സവിശേഷമായ ബന്ധമാണ് കോഹ്ലിയുമായുള്ള സുഹൃദ് ബന്ധത്തെ വി വിശേഷിപ്പിച്ചത്. 'വിരാടും ഞാനും തമ്മില്‍ ഏറെ നാളുകളായി അടുത്തറിയാവുന്നവരാണ്.‍ അതുകൊണ്ട് തന്നെ രണ്ട് നല്ല സുഹൃത്തുക്കൾ കൂടിയാണ്. ക്രിക്കറ്റ് കളിക്കുന്നതിനിൻ്റെ ഒരു വലിയ ഗുണമാണ് നമുക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരുമായി സംവദിക്കാൻ കഴിയുന്നതും അവരുമായി ഒരു സുഹൃദ് ബന്ധം വളർത്തിയെടുക്കാൻ കഴിയുന്നതും.  ഞങ്ങൾ തമ്മിൽ ഒരുപാട് അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇതിൽ ഒപ്പമുള്ളതും എതിരെ നിൽക്കുന്നതുമായുള്ള ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്. അതിൽ പലപ്പോഴും ഒരു പൊതുവായ താത്പര്യം ഞങ്ങൾക്കിടയിൽ രൂപപ്പെടാരുണ്ട്.' -വില്യംസണ്‍ പറഞ്ഞു.

മഴ ഇടക്കിടെ കളി തടസപ്പെടുത്തിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കിവീസ് ടീം തോൽപ്പിച്ചത്. ടൂർണമെൻ്റിലെ ഫൈനൽ മത്സരം കെയ്ന്‍ വില്യംസണിനും ന്യൂസീലന്‍ഡിനും വളരെയേറെ പ്രധാനപ്പെട്ടതായിരുന്നു. നായകനെന്ന നിലയിൽ വില്യംസൻ്റെ ആദ്യ ഐസിസി കിരീട നേട്ടം കൂടിയായിരുന്നു ഇത്. 2000ന് ശേഷം ന്യൂസീലന്‍ഡ് നേടുന്ന ആദ്യ ഐസിസി കിരീടമാണിത്. അതിനുപുറമേ നിർഭാഗ്യം കൊണ്ട് മാത്രം കൈവിദേണ്ടി വന്ന 2019ലെ ഏകദിന ലോകകപ്പിൻ്റെ  സങ്കടം മറക്കാനായി ലഭിച്ച കിരീടമായും ഇതിനെ വിശേഷിപ്പിക്കാം.'കിരീടം നേടിയ ശേഷം അമിത ആഹ്ലാദം വേണ്ടെന്ന് ഞാന്‍ താരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് ഉള്‍ക്കൊണ്ടില്ല. കാരണം ഇതിന് മുമ്പ് കൈകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ ടീമിൽ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ നന്നായി തന്നെ അവര്‍ കിരീട നേട്ടം ആഘോഷിച്ചു'-വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Summary

New Zealand skipper Kane Williamson opens up on the special bond that he shares with Indian skipper Virat Kohli
Published by: Naveen
First published: June 29, 2021, 6:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories