ഐപിഎൽ മത്സരങ്ങൾക്കിടെ ഗാലറികളിൽ വ്യത്യസ്ത തരം പ്ലാക്കാർഡുകൾ ഉയരാറുണ്ട്. താരങ്ങളെയും ടീമിനെയും പിന്തുണച്ചുകൊണ്ടായിരിക്കും മിക്ക പ്ലാക്കാർഡുകളും ഉയരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ ഒരു കുട്ടി ഉയർത്തിയ പ്ലക്കാര്‍ഡ് വൈറലായിരുന്നു.
ആര്‍സിബി താരം വിരാട് കോഹ്ലിയോട് മകള്‍ വാമികയെ കുറിച്ചുള്ള ചോദ്യമായിരുന്നു കാര്‍ഡിലുണ്ടായിരുന്നത്. എന്നാൽ ഈ പ്ലാക്കാർഡിനെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ. ഇത്തരം അസംബന്ധങ്ങൾ നിഷ്കളങ്കരായ കുട്ടികളെ പഠിപ്പിക്കരുതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
मासूम बच्चों को ये बेहूदा बातें ना सीखायें, इससे आप मॉडर्न या कूल नहीं अश्लील और फूल लगते हो। https://t.co/dGC7OmOPvM
— Kangana Ranaut (@KanganaTeam) April 20, 2023
വിരാട് അങ്കിള്‍, വാമികയെ ഡേറ്റിന് കൂട്ടികൊണ്ട് പോവട്ടെയെന്നാണ് കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കങ്കണ നടത്തിയത്. കുട്ടി പ്ലക്കാർഡ് ഉയർത്തി നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Also Read-വിരാട് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ ഗാംഗുലിയെ അൺഫോളോ ചെയ്തു; പോര് മൂർച്ഛിക്കുന്നു
”ഇതൊരു പുരോഗമനമായി കാണരുത്, സംസ്കാര ശൂന്യരാവുകയാണ്. ഇത്തരം പ്ലക്കാർഡുമായി നിങ്ങൾ കുട്ടികളെ ഉയർത്തിക്കാട്ടുകയാണെങ്കിൽ നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്. അതിന് സഹായം തേടുകയാണു ചെയ്യേണ്ടത്’’ കങ്കണ ട്വിറ്ററിൽ കുറിച്ചു. എന്നാല്‍ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് പ്ലാക്കാര്‍ഡിനെതിരെ ഉയരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2023, Kangana Ranaut, Virat kohli