• HOME
  • »
  • NEWS
  • »
  • sports
  • »
  • അതീവ പ്രാധാന്യം കുട്ടികളുടെ സുരക്ഷയ്ക്ക്: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കൊരുങ്ങി കണ്ണൂർ

അതീവ പ്രാധാന്യം കുട്ടികളുടെ സുരക്ഷയ്ക്ക്: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കൊരുങ്ങി കണ്ണൂർ

മത്സരത്തിനിടയിൽ അപകടസാധ്യത ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നാണ് സംഘാടകസമിതി വ്യക്തമാക്കിയിരിക്കുന്നത്

sports meet

sports meet

  • Last Updated :
  • Share this:
കണ്ണൂർ: 63 മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കണ്ണൂർ ഒരുങ്ങി കഴിഞ്ഞു. മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 16 മുതൽ 19 വരെയാണ് മത്സരങ്ങൾ. കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്ന ഒരു കായികമേളയ്ക്ക് കണ്ണൂർ വേദിയാകുമ്പോൾ പിറക്കാനിരിക്കുന്ന പുതിയ റെക്കോർഡുകളല്ല, കുട്ടികളുടെ സുരക്ഷയാണ് പ്രധാന ചർച്ചാവിഷയം.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റ് കണ്ണൂരിൽ എത്തുന്നത്. മേള എക്കാലവും കായിക കേരളത്തിന്റെ ഓർമ്മകളിൽ തിളങ്ങി നിൽക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ് സംഘാടകസമിതി.പാലയിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന് ഇടയിൽ ഉണ്ടായ അപകടമാണ് കണ്ണൂരിലെയും പ്രധാന ചർച്ചാവിഷയം. ഹാമർ ത്രോ മത്സരങ്ങൾക്ക് സമീപം നടന്ന ജാവലിൻ മത്സരത്തിലെ സഹായിയായിരുന്ന അഭീൽ ജോൺസൺ ഒരു നൊമ്പരമായി കണ്ണൂരിലും നിൽക്കുന്നു.

Also Read-'എന്‍റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ'; ആത്മഹത്യ ചെയ്ത ഐഐടി വിദ്യാർഥിയുടെ കുറിപ്പ് പുറത്ത്

മത്സരത്തിനിടയിൽ അപകടസാധ്യത ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നാണ് സംഘാടകസമിതി വ്യക്തമാക്കിയിരിക്കുന്നത്. ഹാമർ കേജിന്റെ ഉയരം വർധിപ്പിച്ചിട്ടുണ്ട്. ഹാമർ ത്രോക്കിടയിൽ മറ്റു മത്സരങ്ങൾ നടത്തേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. "കായികതാരങ്ങളുടെ സുരക്ഷ അതീവ ഗൗരവമായി പരിഗണിച്ചുകൊണ്ട് തന്നെയാവും 63 ആമത് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ മത്സരങ്ങൾ നടത്തു"എന്നാണ് ഗ്രൗണ്ട് കമ്മിറ്റി കൺവീനർ പി നാരായണൻകുട്ടി അറിയിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൽ ആംബുലൻസ് സംവിധാനവും മെഡിക്കൽ സംവിധാനവും ഉണ്ടാകും

കണ്ണൂരിലേത് കായികതാരം സൗഹൃദ വേദിയാണ് എന്നാണ് സംഘാടക സമിതിയുടെ അവകാശവാദം. "താരങ്ങൾക്ക് വിശ്രമിക്കാൻ കിടയ്ക്കയുള്ള പ്രത്യേക ഡോർമറ്ററികൾ ഉണ്ടാവും. എളുപ്പത്തിൽ ഭക്ഷണശാലയിലേക്കും ഗ്രൗണ്ടിലേക്കും എത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കാൻ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ് ആണ് ട്രാക്ക് സജ്ജമാക്കുന്നത് " എന്ന് സംഘാടക സമിതി ജോയിന്റ് കൺവീനർ.
ഡോ. ബിനീഷ് പി പിയും വ്യക്തമാക്കിയിട്ടുണ്ട്.

Also Read-റഫാൽ വിധിയും നാളെ; വിധി പറയുന്നത് കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയതിനെതിരായ പുനഃപരിശോധനാ ഹർജികളിൽ

മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി സ്റ്റേഡിയം പ്രധാനമായും പരിശീലന ആവശ്യങ്ങൾ മുന്നിൽ കണ്ടു നിർമ്മിച്ച ഗ്രൗണ്ടാണ്. എങ്കിലും ബി ക്ലാസ് മത്സരങ്ങൾ നടത്താനുള്ള ഉള്ള സർട്ടിഫിക്കേഷൻ ഉണ്ട് . ട്രാക്കിംക്കിന്റെ ഫിഷിങ് ഏരിയ ഇടുങ്ങിയതാണെന്നൊരു പൊതു വിമർശനമുണ്ട്. മത്സരം നിയന്ത്രിക്കുന്നവരും ഫിഷിംഗ് സമയം രേഖപ്പെടുത്തുന്നവരും സംഘാടകരും മാധ്യമപ്രവർത്തകരും ഒക്കെ നിൽക്കേണ്ട ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇടുങ്ങിയ ഏരിയ തിരക്കിന് ഇടയാക്കും എന്ന് ആശങ്കയുണ്ട്.

കാണികൾക്കും താരങ്ങൾക്കും ഓഫീഷ്യൽസിനും ഒക്കെ ഇരിക്കാനുള്ള വലിപ്പം ഗ്യാലറിക്ക് ഇല്ല. അതുകൊണ്ട് തന്നെ രണ്ട് താല്ക്കാലിക ഗാലറികൾ നിർമിച്ച് ഈ പരിമിതി മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഗ്രൗണ്ടിനെ പരിമിതികളെ അതിജീവിക്കാൻ താൽക്കാലിക സംവിധാനങ്ങൾ വഴി കഴിയും എന്നാണ് സംഘാടക സമിതിയുടെ കണക്കുകൂട്ടൽ.

വർണാഭമായിരിക്കും കായികോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് . 14 ജില്ലയിൽ നിന്നെത്തിയ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ എൻസിസി, എസ് പി സി , കേഡറ്റുകളും അണിചേരും. നാല് ദേശീയ കായിക താരങ്ങൾ ദീപശിഖ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ടിന്റു ലുക്ക നാളം തെളിയിക്കും.ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ പൂരക്കളി കളരിപ്പയറ്റ് തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങൾ വേദിയിലെത്തുന്നുണ്ട് . മഴവില്ലിന്റെ വിവിധ നിറങ്ങളിലുള്ള കൊടികൾ ഏന്തിയ 63 കുട്ടികളും, 63 മുത്തുക്കുടകളും , അറുപത്തിമൂന്നാമത് കായികമേളയെ വർണാഭമാകുമ്പോൾ 63 വെടികൾ മുഴങ്ങും. കണ്ണൂർ പ്രൗഢഗംഭീരമായി തന്നെയാണ് താരങ്ങളെ വരവേൽക്കുകയെന്നാണ് സെറിമണി കമ്മിറ്റി ചെയർമാൻ ബിജു കണ്ടകൈ പറയുന്നത്.

കായിക മേള പ്ലാസ്റ്റിക്രഹിതമായിരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഗാലറിയിലും ഭക്ഷണശാലയിലും ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കും. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ തന്നെ മൂന്ന് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. കണ്ണൂരിലെ പ്രകടനവും ഉന്നത നിലവാരം പുലർത്തും എന്ന കാര്യത്തിൽ തർക്കമില്ല. അതിനുമപ്പുറം അപകടങ്ങളില്ലാത്ത ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് ഉള്ള മത്സരമായിരിക്കും കണ്ണൂരിലേത് എന്നാണ് പ്രത്യശിക്കുന്നത്.
First published: