• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തോറ്റ ജർമ്മനിയെ ട്രോളി കണ്ണൂർ കളക്ടറും, ശവത്തിൽ കുത്തരുതെന്ന് ആരാധകർ

news18india
Updated: June 28, 2018, 4:05 PM IST
തോറ്റ ജർമ്മനിയെ ട്രോളി കണ്ണൂർ കളക്ടറും, ശവത്തിൽ കുത്തരുതെന്ന് ആരാധകർ
news18india
Updated: June 28, 2018, 4:05 PM IST
കണ്ണൂർ: റഷ്യയിൽ ഇടിഞ്ഞുവീണ ജർമ്മൻ വൻമതിൽ കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങളെ കൂടി ആയിരുന്നു തകർത്തത്. വീണു കിടക്കുന്നവനെ ചവിട്ടരുതെന്നാണ്. എന്നാൽ, കണ്ണൂർ കളക്ടർക്ക് അതൊന്നും ബാധകമല്ല. കണ്ണൂരിലെ എല്ലാ ജർമ്മൻ ആരാധകരും ജർമ്മൻ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് കണ്ണൂർ കളക്ടർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കളക്ടറുടെ പോസ്റ്റ് ഇങ്ങനെ,

'കണ്ണൂരിലെ എല്ലാ ജർമ്മൻ ആരാധകരും ജർമ്മൻ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏽
Loading...

So I suppose all Germany fans in #Kannur will be removing all Germany-related flex boards voluntarily tomo..🙏🏽
#wearekannur 🙊'



ഏതായാലും ജർമ്മനിയെ ട്രോളിയെ കണ്ണൂരിനെ ജർമ്മൻ ആരാധകരും വെറുത വിട്ടില്ല. നാലു വർഷത്തിൽ ഒരിക്കൽ ഒരു മാസത്തേക്കു വേണ്ടി മാത്രം വെയ്ക്കുന്ന ഈ ഫുട്ബോൾ ഫ്ലെക്സിനോട് എന്തിനാണിത്ര അസഹിഷ്ണുതയെന്ന് ആയിരുന്നു ഒരു പന്തുകളി ആരാധകന്‍റെ ചോദ്യം. ജയിച്ചാലും തോറ്റാലും ലോകകപ്പ് കഴിയുന്നത് വരെ അതൊക്കെ അവിടെ തന്നെ ഇരിക്കാൻ അനുവദിക്കുന്നതല്ലേ സ്പോർട്സ്മാൻ സ്പിരിറ്റെന്നും അത് കഴിഞ്ഞാൽ എല്ലാ ഫാൻസുകാരും ഒരുമിച്ച് അവരുടെ ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റിക്കൊള്ളുമെന്നും ആരാധകൻ വ്യക്തമാക്കുന്നു.



 

രാഷ്ട്രീയ പാർട്ടികൾ വെയ്ക്കുന്ന ഫ്ലക്സ് വെയ്ക്കുമ്പോൾ പരിസ്ഥിതിയുടെ പേരും പറഞ്ഞു ലോകകപ്പിന്‍റെ ഫ്ലക്സ് ബോർഡുകൾ കീറിക്കൊണ്ട് പോയ പരിപാടി പക്കാചെറ്റത്തരമാണെന്നാണ് മറ്റൊരു കമന്‍റ്. ഫ്ലക്സ് പാടില്ലായിരുന്നെങ്കിൽ ഒരുമാസം മുമ്പേ ഒരു ഉത്തരവ് ഇറക്കാമായിരുന്നെന്നും എങ്കിൽ ഫ്ലക്സ് അടിച്ചവർക്ക് പൈസ നഷ്ടമാകില്ലായിരുന്നു എന്നും കമന്‍റിൽ വ്യക്തമാക്കുന്നു.



പൊര കത്തുമ്പോൾ കളക്ടർ വാഴ നടുകയാണെന്ന് മറ്റൊരു ജർമ്മൻ ആരാധകൻ. എന്റെ കളക്ടർ ഇങ്ങനെ ശവത്തിൽ കുത്താമോയെന്നും
എല്ലാത്തരത്തിലുമുള്ള ഫ്ലക്സുകൾ നീക്കം ചെയ്യുമെന്നും ആരാധകൻ വ്യക്തമാക്കുന്നു. ചങ്കുറപ്പിന്‍റെയും ആധിപത്യത്തിന്‍റെയും അവസാനവാക്കായ ഹിറ്റ്ലറുടെ പിന്മുറക്കാരുടെ ഫുട്ബാള്‍ പ്രണയം കാണാന്‍ ആയുസ്സുണ്ടേല്‍ നാല് വര്‍ഷങ്ങള്‍ക്കപ്പുറവും ഉണ്ടാകുമെന്നും ആരാധകൻ വ്യക്തമാക്കുന്നു.





ജർമ്മനി തോറ്റപ്പോൾ പറയാൻ കാണിച്ച ചങ്കൂറ്റം ബ്രസീലും അർജന്‍റീനയും തോൽക്കുമ്പോൾ പറയണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജർമ്മനിയോട് വല്ല വിരോധവും ഉണ്ടെങ്കിൽ പറഞ്ഞാൽ പോരേയെന്നും ട്രോളി ഇല്ലാതാക്കേണ്ട വല്ല ആവശ്യവും ഉണ്ടോയെന്നും ചോദിക്കുന്നവരമുണ്ട്.

First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍