കണ്ണൂരിൽ ഇടിക്കൂട് ഒരുങ്ങി; രാജ്യത്തെ കരുത്തരായ വനിതകൾക്കായി

ചാംപ്യൻഷിപ്പിന്‍റെ ഭാഗമായി ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഡിസംബര്‍ എട്ടിന് കണ്ണൂരിൽ എത്തുന്നുണ്ട്...

News18 Malayalam | news18-malayalam
Updated: November 29, 2019, 8:12 PM IST
കണ്ണൂരിൽ ഇടിക്കൂട് ഒരുങ്ങി; രാജ്യത്തെ കരുത്തരായ വനിതകൾക്കായി
Boxing-gloves
  • Share this:
കണ്ണൂർ: ദേശീയ സീനിയര്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ഡിസംബര്‍ രണ്ടിന് കണ്ണൂരിൽ തുടക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഡിസംബര്‍ എട്ട് വരെ നീണ്ട് നില്‍ക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു.

ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ശനിയാഴ്ച വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വാദ്യ മേളങ്ങളുടെയും വിവിധ ചമയങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. വൈകിട്ട് ആറിന് പിന്നണി ഗായിക ഗായത്രിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറും.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നേവി ബാൻഡിന്റെ വാദ്യാഘോഷത്തോടെ ചാമ്പ്യന്‍ഷിപ്പിന് പതാക ഉയരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ ശനിയാഴ്ച മുതല്‍ എത്തിത്തുടങ്ങും. തെലങ്കാനയില്‍ നിന്നുള്ള ആദ്യ സംഘം രാവിലെ ആറ് മണിക്ക് റെയില്‍വേ സ്റ്റേഷനിലെത്തും.

കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലുമായെത്തുന്ന താരങ്ങളെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വാദ്യഘോഷങ്ങളോടെ പനിനീര്‍ പൂവ് നല്‍കിയാണ് താരങ്ങളെ സ്വീകരിക്കുക. 300 ഓളം ബോക്‌സിംഗ് താരങ്ങളും കോച്ചുമാരും ഓഫീഷ്യല്‍സും ടെക്‌നിക്കല്‍ ടീമും ഉള്‍പ്പെടെ 650 ഓളം പേര്‍ മത്സരത്തിന്റെ ഭാഗമാകും. ചാംപ്യൻഷിപ്പിന്‍റെ ഭാഗമായി ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഡിസംബര്‍ എട്ടിന് കണ്ണൂരിൽ എത്തുന്നുണ്ട്.

മത്സരാര്‍ഥികള്‍ക്കായി പ്രത്യേക യാത്രാ സൗകര്യങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം മൂവായിരത്തോളം പേര്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്‌സിംഗ് നടക്കുക. ഡിസംബര്‍ ഏഴിന് രണ്ട് മണി മുതല്‍ സെമി ഫൈനല്‍ മത്സരവും എട്ടിന് രണ്ട് മണിക്ക് ഫൈനലും നടക്കും. ഓള്‍ ഇന്ത്യ പോലീസ്, റെയില്‍വേ, ഹരിയാന, ദല്‍ഹി തുടങ്ങിയ ടീമുകളില്‍ നിന്നായി 20 ഓളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 10 ഭാര വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading