News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 24, 2020, 8:06 AM IST
വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിങ് ധോണി മാത്രമായിരിക്കും ഉണ്ടാകുക. അദ്ദേഹത്തിന്റെ സ്ഥാനം മറ്റാർക്കും തൊടാനാകില്ല. കപിൽദേവ് പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലോകകപ്പ് സമ്മാനിച്ച രണ്ട് ക്യാപ്റ്റന്മരാണ്
കപിൽദേവും എംഎസ് ധോണിയും. 1983 ൽ 'കപിൽദേവിന്റെ ചെകുത്താന്മാർ' ആദ്യമായി ഇന്ത്യയിൽ ലോകകപ്പ് എത്തിച്ചു. ഇതിന് ശേഷം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പടയാണ് 2007 ടി-20 ലോകപ്പും 2011 ലെ ലോകകപ്പും ഇന്ത്യയിൽ എത്തിക്കുന്നത്.
കപിൽദേവിന്റെ ടീം ഇലവനിൽ ആരൊക്കെ ഉണ്ടാകും? ബോളിവുഡ് നടി നേഹ ദൂപ്പിയയുടെ 'നോ ഫിൽട്ടർ നേഹ' എന്ന ചാറ്റ് ഷോയിൽ കപിൽ തന്റെ ഡ്രീം ഇലവനെ കുറിച്ച് പറയുകയാണ്.
ഏകദിന ടീമിൽ താൻ ഉൾപ്പെടുത്തുന്ന താരങ്ങളെ കുറിച്ച് കപിൽദേവ് പറയുന്നത് ഇങ്ങനെ, സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരാണ് കപിലിന്റെ ഏകദിന ടീമിലെ അംഗങ്ങൾ. വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിങ് ധോണി മാത്രമായിരിക്കും ഉണ്ടാകുക. അദ്ദേഹത്തിന്റെ സ്ഥാനം മറ്റാർക്കും തൊടാനാകില്ല. കപിൽദേവ് പറയുന്നു.
സഹീർ ഖാൻ, ശ്രീശാന്ത്, ബൂംറ, അനിൽ കുംബ്ലേ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങളേയും കപിൽ തന്റെ ടീമിൽ ഉൾപ്പെടുത്തി.
You may also like:ഐപിഎൽ മാത്രം കളിക്കാനാണ് ധോണിയുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ അൽപ്പം ബുദ്ധിമുട്ടായിരിക്കും: കപിൽ ദേവ്
അതേസമയം, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് നായകൻ
വിരാട് കോഹ്ലിക്ക് പിതൃത്വ അവധി നൽകിയതിനെ അനുകൂലിച്ച് കപിൽ ദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ മുൻവർഷങ്ങളിൽ പിതൃത്വ അവധിപോലൊരു കാര്യം ലഭിക്കുന്നത് അസാധ്യമായിരുന്നെന്നും കപിൽദേവ് പറഞ്ഞു.
ഡിസംബർ മുതൽ ജനുവരി വരെ നടക്കുന്ന നാല് ടെസ്റ്റ് മത്സരത്തിനിടയ്ക്കാണ് വിരാട് കോഹ്ലിക്ക് അവധി നൽകിയിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. കോഹ്ലിയുടെ അഭാവം ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയും വിലയിരുത്തലും ഇതിനിടയിൽ പല ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
എന്നാൽ കോഹ്ലിയുടെ അഭാവം ഇന്ത്യൻ താരങ്ങൾക്ക് ഗുണകരാമാകുമെന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ നടത്തിയത്. കോഹ്ലി ഇല്ലാതിരുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീം വിജയിച്ചിട്ടുണ്ട്. കോഹ്ലിയുടെ അഭാവം പരിഹരിക്കാൻ മറ്റ് താരങ്ങൾ കൂടുതൽ ശ്രമിക്കുമെന്നാണ് ഗവാസ്കർ വിലയിരുത്തുന്നത്.
Published by:
Naseeba TC
First published:
November 24, 2020, 8:06 AM IST