• HOME
 • »
 • NEWS
 • »
 • sports
 • »
 • Asia Cup 2022 | അനുഭവസമ്പത്തിൽ മുന്നിൽ ഇന്ത്യ; ഏഷ്യ കപ്പ് വിജയം ആർക്കൊപ്പമാവുമെന്ന് കപിൽ ദേവ്

Asia Cup 2022 | അനുഭവസമ്പത്തിൽ മുന്നിൽ ഇന്ത്യ; ഏഷ്യ കപ്പ് വിജയം ആർക്കൊപ്പമാവുമെന്ന് കപിൽ ദേവ്

നിരവധി ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുടെ ഭാഗമായിരുന്ന കപിൽ, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ചതാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചു

കപിൽ ദേവ്

കപിൽ ദേവ്

 • Last Updated :
 • Share this:
  ഇന്ന് രാത്രി നടക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഏഷ്യാ കപ്പ് 2022 (Asia Cup 2022) മത്സരത്തിൽ വിജയി ആരാവും? എല്ലാവരുടെയും മനസ്സിലുള്ള ആകാംക്ഷ നിറച്ച ചോദ്യമാണിത്. അത് വിദഗ്ധരോ, ക്രിക്കറ്റ് ആരാധകരോ ആകട്ടെ, എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളും വാദങ്ങളും ഉണ്ട്.

  ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവിനോട് ഈ ചോദ്യം ഉയർന്നപ്പോൾ, തീർത്തും കയ്യടക്കത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്.

  നിരവധി ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുടെ ഭാഗമായിരുന്ന കപിൽ, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ചതാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം 2021 T20 ലോകകപ്പിൽ അവർ ഏറ്റുമുട്ടിയപ്പോഴും അങ്ങനെയായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

  “T20 ക്രിക്കറ്റിൽ നിങ്ങൾക്ക് ഒന്നിനെക്കുറിച്ചും ഉറപ്പ് പറയാൻ കഴിയില്ല. ഏകദിനത്തിൽ ഒരു പരിധി വരെ പ്രവചിക്കാം. T20യിൽ പ്രവചിക്കാൻ വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ ടീമിന് അനുഭവപരിചയമുണ്ടെന്നും അവർ മികച്ചവരാണെന്നും ഞാൻ പറയും. എന്തെന്നാൽ, കഴിഞ്ഞ തവണയും ഞങ്ങൾ മികച്ചതായിരുന്നു. അതിനാൽ, എന്തെങ്കിലും പറയാൻ വളരെ ബുദ്ധിമുട്ടാണ്, ” യുട്യൂബ് ചാനലായ അൺകട്ടിൽ കപിൽ പറഞ്ഞു.

  Also read: ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടണം; ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും

  “അപ്പോഴും സ്ഥിതിവിവരക്കണക്കുകളിലേക്കും കളിക്കാരിലേക്കും പോകുകയാണെങ്കിൽ, ഇന്ത്യൻ ടീം വളരെ മികച്ചതാണ്. എന്നാൽ ആ പ്രത്യേക ദിവസം ടീം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം," അദ്ദേഹം കൂട്ടിച്ചേർത്തു.

  ഇതുവരെയുള്ള 14 കളികളിൽ എട്ടെണ്ണം ജയിച്ച് അഞ്ചെണ്ണം തോറ്റപ്പോൾ, പാക്കിസ്ഥാനെക്കാൾ മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. ഒരു ഏറ്റുമുട്ടൽ ഫലമില്ലാതെ അവസാനിച്ചു.

  അതേസമയം, കഴിഞ്ഞ വർഷം നടന്ന T20 ലോകകപ്പിൽ പാക്കിസ്താന്റെ കൈകളിൽ ടീം 10 വിക്കറ്റ് വീഴ്ത്തിയതിനെ പരാമർശിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്, മുൻകാലങ്ങളിൽ സംഭവിച്ചതിനെക്കുറിച്ച് തന്റെ ടീമിന് ആശങ്കയില്ലെന്ന് പറയുന്നു.

  “ക്യാമ്പിലെ മാനസികാവസ്ഥ ത്രസിപ്പിക്കുന്നതാണ്. ഇതൊരു പുതിയ ടൂർണമെന്റാണ്, പുതിയ തുടക്കമാണ്. മുൻകാലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടതില്ല, അങ്ങനെയാണ് ടീം മുന്നോട്ട് പോകുന്നത്,” രോഹിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  പാകിസ്താൻ ശക്തമായ ടി20 ടീമാണെന്ന് അദ്ദേഹത്തിന് അറിയാം.

  “പാക്കിസ്താനെതിരെ കളിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കും എന്ന് ഒരു സംശയവുമില്ലാതെ പറയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം ഞങ്ങൾ ഒരു ഗ്രൂപ്പായി എന്താണ് ചിന്തിക്കുന്നത് എന്നതാണ്. ഈ ടൂർണമെന്റിൽ നിന്ന് എന്ത് നേടണം എന്നതാണ്,” അദ്ദേഹം പറഞ്ഞു.

  തെറ്റുകൾ തിരുത്താനുള്ള മാർഗമായതിനാൽ തങ്ങളുടെ തോൽവികളും ടീം ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  “ഞങ്ങൾ ഞങ്ങളുടെ നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. അങ്ങനെയാണ് ഞങ്ങൾ ഒരു ടീമെന്ന നിലയിൽ മെച്ചപ്പെടുന്നത്. ആ തോൽവി ആ സമയത്ത് ഞങ്ങളെ വേദനിപ്പിച്ചു, പക്ഷേ അത്തരമൊരു കളി കളിച്ചിട്ട് കുറച്ച് കാലമായി, ”രോഹിത് പറഞ്ഞു.

  “ഞങ്ങളുടെ തെറ്റുകളിൽ നിന്ന് ഞങ്ങൾ പഠിക്കുന്നു. ഇപ്പോൾ, ഇത് ഞങ്ങൾക്ക് ഒരു പുതിയ തുടക്കമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:user_57
  First published: