ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമാണ് കപിൽ ദേവ്. അദ്ദേഹത്തിന് പേടിയുള്ള മറ്റൊരു ഇന്ത്യൻ താരം, ആരായിരിക്കുമത്? 1983 ൽ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ അത് തുറന്നു പറയുകയാണ്.
മറ്റാരുമല്ല, ശ്രീനിവാസ് വെങ്കട്ടരാഘവൻ എന്ന മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനെ തന്നെ. വെങ്കട്ടരാഘവൻ അടുത്തുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മുന്നിൽ പെടാതെ മാറി നിന്നിരുന്ന കാലമുണ്ടായിരുന്നുവെന്ന് പറയുകയാണ് കപിൽ ദേവ്.
ഡബ്യുവി രമണുമായുള്ള അഭിമുഖത്തിനിടയിലാണ് കപിൽ ദേവ് കരിയറിലെ ആദ്യകാലത്തെ രസകരമായ ഓർമകൾ പങ്കുവെക്കുന്നത്.
വെങ്കട്ടരാഘവന്റെ ഇംഗ്ലീഷും മുൻകോപവുമായിരുന്നു കപിലിന്റെ പേടിക്ക് കാരണം എന്ന് കേൾക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ചിരിയടക്കാനാകില്ല.
TRENDING: നെറ്റ്ഫ്ലിക്സിൽ സിനിമകളുടേയും സീരീസുകളുടേയും ചാകരക്കാലം; വരാനിരിക്കുന്നത് 17 ഓളം ചിത്രങ്ങൾ [NEWS]Bubonic Plague | മംഗോളിയയിൽ പതിനഞ്ചുകാരൻ മരിച്ചു; 15 പേർ ക്വാറന്റീനിൽ [NEWS]ബിഹാറിൽ 264 കോടി ചെലവഴിച്ച് നിർമിച്ച പാലം; ഉദ്ഘാടനം കഴിഞ്ഞ് 29 ാം ദിവസം തകർന്നു വീണു [NEWS]
കപിലിന്റെ വാക്കുകൾ, "ഒന്നാമത് അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിക്കുക, രണ്ടാമത്, അദ്ദേഹത്തിന്റെ കോപം തന്നെ. അദ്ദേഹം മുന്നിലുണ്ടെങ്കിൽ കണ്ണിൽപെടാതെയിരിക്കാനായിരുന്നു ശ്രമിച്ചിരുന്നത്".
പഴയകാല ക്രിക്കറ്റ് അനുഭവങ്ങളെ കുറിച്ച് കപിൽ പറയുന്നത് ഇങ്ങനെ, ടെസ്റ്റ് മത്സരങ്ങളിൽ വൈകുന്നേരത്തെ ഇടവേളയെ ടീ ബ്രേക്ക് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വെങ്കട്ടരാഘവന് ഈ വിശേഷണത്തോട് യോജിപ്പുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ടീ ബ്രേക്ക് എന്ന് മാത്രം പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചായ/കോഫി ബ്രേക്ക് എന്ന് പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ടീമിലെ സഹതാരങ്ങളായിരുന്ന ബേദി, പ്രസന്ന, ചന്ദ്രശേഖർ എന്നിവരെ കുറിച്ച് വെങ്കട്ടരാഘവന് പരാതികൾ കുറവായിരുന്നെങ്കിലും തനിക്കായിരുന്നു ഏറ്റവും കൂടുതൽ ശകാരം കേട്ടിരുന്നതെന്നും കപിൽ ദേവ്. ഭക്ഷണ പ്രിയനായിരുന്നു താൻ. ഏതെങ്കിലും മൂലയ്ക്കിരുന്നു പ്രഭാത ഭക്ഷണം കഴിക്കുന്ന തന്നെ കണ്ടാൽ താൻ എപ്പോഴും കഴിച്ചുകൊണ്ടിരിക്കും എന്നായിരുന്നു ശകാരം.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് ബ്രേക്ക് സ്പിന്നറാണ് എസ് വെങ്കട്ടരാഘവൻ. കമന്റേറ്റർ, സംഘാടകൻ, ടീം മാനേജർ, സെലക്ഷൻ കമ്മിറ്റിയംഗം, അംപയർ, മാച്ച് റഫറി എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.