• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിരമിച്ച് 24 വർഷത്തിനുശേഷം കപിൽദേവ് വീണ്ടും ഇന്ത്യൻ ടീമിൽ


Updated: July 30, 2018, 11:43 AM IST
വിരമിച്ച് 24 വർഷത്തിനുശേഷം കപിൽദേവ് വീണ്ടും ഇന്ത്യൻ ടീമിൽ

Updated: July 30, 2018, 11:43 AM IST
ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 24 വർഷത്തിനുശേഷം കപിൽദേവ് വീണ്ടും ഇന്ത്യൻ കുപ്പായമിടുന്നു. എന്നാൽ അണിയുന്നത് ക്രിക്കറ്റ് ജേഴ്സി അല്ലെന്ന് മാത്രം. ഗോൾഫ് ടീമിലേക്കാണ് കപിൽ ദേവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ‌്യാ പസഫിക് സീനിയേഴ്സ് ഗോൾഫിനുള്ള ടീമിലാണ് കപിൽ സ്ഥാനം പിടിച്ചത്.

വീണ്ടും രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തിനുവേണ്ടി കളിക്കുന്നതിനെക്കാൾ വലിയ സന്തോഷം ഒന്നിനും നൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസമാദ്യം ഗ്രേറ്റർ നോയിഡയിൽ നടന്ന അഖിലേന്ത്യാ സീനിയേഴ്സ് ഗോൾഫിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കപിലിനെ ഇന്ത്യൻ ടീമിലെടുത്തത്. ചാമ്പ്യൻഷിപ്പിൽ കപിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം മൂന്നുവർഷത്തോളം കഠിനാധ്വാനം ചെയ്താണ് ഗോൾഫിൽ സ്ഥാനം ഉറപ്പിച്ചതെന്നും ഈ നേട്ടത്തിൽ സന്തോഷമുണ്ടെന്നും കപിൽ പറഞ്ഞു.

മറ്റു തിരക്കുകൾക്കിടയിൽ കളിക്കാൻ സമയം കിട്ടുന്നില്ലെന്നതാണ് ഇപ്പോൾ പ്രധാന പ്രശ്നമെന്നും കപിൽ പറഞ്ഞു.

 
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍