എപ്പോഴും ടീമിൽ മാറ്റം വരുത്തുന്നത് എന്തിന്? ഇന്ത്യൻ ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് കപിൽദേവ്
എപ്പോഴും ടീമിൽ മാറ്റം വരുത്തുന്നത് എന്തിന്? ഇന്ത്യൻ ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് കപിൽദേവ്
ഓരോ കളിക്കും ഓരോ ടീമുമായി കളിക്കുന്ന അവസ്ഥയാണുള്ളത്. ടീമിലെ ആരും സ്ഥിരമല്ല. ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഒരു കളിക്കാരനും നന്നായി കളിക്കാൻ കഴിയില്ലെന്നും കപിൽ ചൂണ്ടിക്കാട്ടി
kapil-dev
Last Updated :
Share this:
ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി കപിൽദേവ് രംഗത്ത്. തുടർച്ചയായി പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തുന്നതിനെയാണ് കപിൽ വിമർശിച്ചത്. ന്യൂസിലാൻഡിന്റെ പ്രകടനത്തെ മുൻ ഇന്ത്യൻ നായകൻ പ്രശംസിക്കുകയും ചെയ്തു. വളരെ മികച്ച ക്രിക്കറ്റാണ് ന്യൂസിലാൻഡ് കളിച്ചത്. മൂന്ന് ഏകദിനങ്ങളിലും ആദ്യ ടെസ്റ്റിലും അവർ നന്നായി കളിച്ചു. ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ കുറച്ചുകാലത്തെ പ്രകടനം പരിശോധിക്കുമ്പോൾ എങ്ങനെയാണ് ഒരു ടീമിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്താനാകുകയെന്നതാണ് തന്റെ സംശയമെന്ന് കപിൽ പറഞ്ഞു.
ഓരോ കളിക്കും ഓരോ ടീമുമായി കളിക്കുന്ന അവസ്ഥയാണുള്ളത്. ടീമിലെ ആരും സ്ഥിരമല്ല. ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഒരു കളിക്കാരനും നന്നായി കളിക്കാൻ കഴിയില്ലെന്നും കപിൽ ചൂണ്ടിക്കാട്ടി. ടീമിലെ മുൻനിര ബാറ്റ്സ്മാൻമാർ രണ്ട് ഇന്നിംഗ്സിൽനിന്ന് 200 റൺസ് നേടിയില്ലെങ്കിൽ ടീമിൽനിന്ന് പുറത്താകുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ.എൽ രാഹുലിനെ കളിപ്പിക്കാത്തതിനെയും കപിൽ വിമർശിച്ചു. ടെസ്റ്റെന്നോ ഏകദിനമെന്നോ നോക്കാതെ ടീമിൽ ഉൾപ്പെടുത്തേണ്ട കളിക്കാരനാണ് രാഹുൽ. പ്രത്യേകിച്ചും അദ്ദേഹം മികച്ച ഫോമിൽ കളിക്കുമ്പോൾ. ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ കളിക്കാർക്ക് ആത്മവിശ്വാസം പകരണം. ഒരു ധാരണയുമില്ലാതെ ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് നല്ലതല്ല. ഓരോ ഫോർമാറ്റിനും ഓരോ ടീം എന്ന നില നല്ലതല്ല. മികച്ച ഫോമിൽ കളിക്കുന്നവരെ ടീമിൽ കളിപ്പിക്കുകയാണ് ടീം മാനെജ്മെന്റ് ചെയ്യേണ്ടതെന്നും കപിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.