• HOME
  • »
  • NEWS
  • »
  • sports
  • »
  • മദ്യപിച്ച് വാഹനമോടിച്ച ക്രിക്കറ്റ് താരം അറസ്റ്റിൽ; പിന്നീട് ജാമ്യം ലഭിച്ചു

മദ്യപിച്ച് വാഹനമോടിച്ച ക്രിക്കറ്റ് താരം അറസ്റ്റിൽ; പിന്നീട് ജാമ്യം ലഭിച്ചു

ഒരു അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരുണരത്നെ അറസ്റ്റിലായത്

cricket

cricket

  • News18
  • Last Updated :
  • Share this:
    കൊളംബോ: ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ ദിമുത്ത് കരുണരത്നെ മദ്യപിച്ച് വാഹമനോടിച്ചതിന് അറസ്റ്റിലായി. ഇദ്ദേഹത്തെ പീന്നീട് ജാമ്യത്തിൽ വിട്ടു. ഒരു അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരുണരത്നെ അറസ്റ്റിലായത്. ഇദ്ദേഹത്തിന്‍റെ കാർ മറ്റൊരു വാഹനത്തിലിടിച്ച് അത് ഓടിച്ചയാൾക്ക് പരുക്കേറ്റു.

    karunaratne
    karunaratne


    കരുണരത്നയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതേസമയം കരുണരത്നയ്ക്കെതിരായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

    കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര ജയിച്ച് ചരിത്രം സൃഷ്ടിച്ച ലങ്കൻ ടീമിനെ നയിച്ചത് കരുണരത്നെ ആയിരുന്നു.
    First published: