നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വീണ്ടും ബൗണ്‍സര്‍ അപകടം'; പന്ത് കഴുത്തില്‍കൊണ്ട കരുണരത്‌നെ ആശുപത്രിയില്‍

  'വീണ്ടും ബൗണ്‍സര്‍ അപകടം'; പന്ത് കഴുത്തില്‍കൊണ്ട കരുണരത്‌നെ ആശുപത്രിയില്‍

  കുത്തിയുയര്‍ന്ന പന്ത് കരുണരത്നയുടെ കഴുത്തിന് പിന്നില്‍ കൊള്ളുകയായിരുന്നു

  Karunaratne

  Karunaratne

  • News18
  • Last Updated :
  • Share this:
   കാന്‍ബെറ: ക്രിക്കറ്റ് ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും ബൗണ്‍സര്‍ അപകടം. ഓസീസും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രാണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ ഓസീസ് താരം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ ശ്രീലങ്കയുടെ ദിമുത് കരുണരത്ന ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. മത്സരത്തില്‍ ലങ്കയുടെ ഒന്നാമിന്നിങ്‌സിനിടെയാണ് സംഭവം.

   ലങ്കന്‍ ഇന്നിങ്‌സിന്റെ 31 ാം ഓവറില്‍ കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്ത് കരുണരത്നയുടെ കഴുത്തിന് പിന്നില്‍ കൊള്ളുകയായിരുന്നു. ബൗണ്‍സര്‍ ലീവ് ചെയ്യാനായി താരം കുനിഞ്ഞപ്പോഴായിരുന്നു പന്ത് കഴുത്തിനു പിന്നില്‍ പതിച്ചത്. ഇതിനു പിന്നാലെ താരം ഗ്രൗണ്ടില്‍ വീണതോടെ സഹതാരങ്ങളും ഗ്യാലറിയും നിശബ്ദരാവുകയായിരുന്നു.

   Also Read: കളിക്കളത്തിലെ യുദ്ധം ജയിച്ചു; ഏഷ്യാ കപ്പില്‍ കിരീടം നേടി ഖത്തര്‍

   ലങ്കയുടെയും ഓസീസിന്റെയും മെഡിക്കല്‍ സംഘം ഉടന്‍ ഗ്രൗണ്ടിലെത്തി താരത്തിന് പ്രഥമശുശ്രൂഷ നല്‍കി. സ്‌ട്രെച്ചറില്‍ കിടത്തി എമര്‍ജന്‍സി വാഹനത്തിലാണ് താരത്തെ മെതാനത്ത് നിന്നും പുറത്തേക്ക് കൊണ്ടുപോയത്.   84 പന്തില്‍ 46 റണ്‍സുമായി ലങ്കയ്ക്ക് മികച്ച തുടക്കമായിരുന്നു താരം നല്‍കിയത്. ഇതിനിടെയായിരുന്നു ബൗണ്‍സര്‍ വില്ലനാകുന്നത്. കരുണരത്‌നയുടെ പരുക്ക് ഗുരുതരമല്ലെന്നും താരം സംസാരിക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

   First published:
   )}