ഇന്റർഫേസ് /വാർത്ത /Sports / കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ 'എ' യ്ക്ക് ജയം; ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്തത് 3 വിക്കറ്റിന്

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ 'എ' യ്ക്ക് ജയം; ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്തത് 3 വിക്കറ്റിന്

india a

india a

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നായകന്‍ അജിങ്ക്യാ രഹാനെ (59) ഇഷാന്‍ കിഷന്‍ (57) എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം. പുറത്താകാതെ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1- 0 ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ടീം നായകന്‍ സാം ബില്ലിംഗ്‌സിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 285 റണ്‍സായിരുന്നു നേടിയത്.

  മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നായകന്‍ അജിങ്ക്യാ രഹാനെ (59) ഇഷാന്‍ കിഷന്‍ (57) എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു. ഇരുവര്‍ക്കും പുറമെ അന്‍മോള്‍പ്രീത് സിങ് (33), ശ്രേയസ് അയ്യര്‍ (45), ക്രൂണാല്‍ പാണ്ഡ്യ (29) എന്നിവരും തിളങ്ങി. വിജയ നിമിഷത്തില്‍ ഇഷാന്‍ കിഷനും അക്‌സര്‍ പട്ടേലുമായിരുന്നു (18) ക്രീസില്‍.

  Also Read: ദക്ഷിണാഫ്രിക്കന്‍ താരത്തിനും അമ്മയ്ക്കും നേരെ വംശീയാധിക്ഷേപവുമായി പാക് നായകന്‍

  നേരത്തെ ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് ലയണ്‍സ് ഓപ്പണര്‍ അലെക്‌സ്‌ [ഡേവിസ് (54), സാം ബില്ലിംഗ്‌സ് (108) എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തിലായിരുന്നു മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യക്കായി മായങ്ക് മര്‍ക്കണ്ഡേ, അക്‌സര്‍ പട്ടേല്‍, സിദ്ധാര്‍ത്ഥ് കൗള്‍ ന്നെിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.

  First published:

  Tags: Cricket, Cricket news, India cricket, Karyavattom oneday