'മഴയും തീയും ഭീഷണി'; നേരിടാനുറച്ച് കാര്യവട്ടം

News18 Malayalam
Updated: November 1, 2018, 10:33 AM IST
'മഴയും തീയും ഭീഷണി'; നേരിടാനുറച്ച് കാര്യവട്ടം
News18
  • Share this:
തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴയും മണ്‍വിളയിലെ തീപിടുത്തവും കളിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. തീപ്പിടുത്തതോടനുബന്ധിച്ച് ഉയര്‍ന്ന വിഷപ്പുക സ്റ്റേഡിയത്തെയും ബാധിക്കുമെന്ന ആശങ്കയായിരുന്നു ആദ്യം ഉയര്‍ന്നത്. എന്നാല്‍ മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോകാന്‍ കെസിഎയ്ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയതോടെ ഇതിലെ ആശങ്കകള്‍ക്ക് പരിഹാരമായിരിക്കുകയാണ്.

സ്റ്റേഡിയത്തില്‍ പുക പരിശോധനയുടെ ആവശ്യമില്ലെന്നാണ് കെസിഎ പറയുന്നത്. പുക പരിശോധനവേണമോ വേണ്ടയോയെന്ന് പറയേണ്ടത് പൊലീസാണ്. എന്നാല്‍ ഇതുവരെയും പൊലീസിന്റെ ഭാഗത്ത് നിന്ന് അത്തരം നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ല.

'ഗ്രീന്‍ഫീല്‍ഡ് തല്ലുമോ തലോടുമോ'; സ്‌റ്റേഡിയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

രാവിലെ പത്തരയോടെ തന്നെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനും തുടങ്ങും. എന്നാല്‍ ഇടവിട്ടെത്തുന്ന മഴ കാര്യവട്ടത്തെ മത്സരത്തെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം സ്റ്റേഡിയത്തില്‍ മഴപെയ്തിരുന്നു. നിലവില്‍ മൂടിക്കെട്ടിയ അവസ്ഥയാണുള്ളത്. ചെറിയ ചാറ്റല്‍മഴയും ഉണ്ട്. പിച്ചെല്ലാം മൂടിയിട്ടിരിക്കുകയാണ്.

എന്നാല്‍ മഴയും കാര്യവട്ടത്തെ ഏകദിനത്തെ ബാധിക്കില്ല. കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യാ ന്യൂസിലാന്‍ഡ് ടി 20 യുടെ സമയത്ത് കോരിചൊരിയുന്ന മഴയായിരുന്നു സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്. എന്നാല്‍ മഴമാറിയയുടന്‍ പിച്ച് കളിക്ക് അനുയോജ്യമായിരുന്നു.

'താനെന്താ തമാശയാക്കുവാ'; ക്രീസില്‍ പുറംതിരിഞ്ഞ് നിന്ന് ബെയ്‌ലി; ആശ്ചര്യത്തോടേ ദക്ഷിണാഫ്രിക്ക

വൈകുന്നേരം അഞ്ച് മണിയോടെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ട്. അത് മാറ്റി നിര്‍ത്തിയാല്‍ വലിയ ആശങ്കകളൊന്നുമില്ല. ആ മഴ പെയ്താലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയും. മഴ മാറിയാല്‍ അരമണിക്കൂറിനുള്ളില്‍ സ്റ്റേഡിയം വീണ്ടെടുക്കാന്‍ കഴിയുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍. ഓവറുകള്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ടെന്നതല്ലാതെ മറ്റ് പ്രശനങ്ങളൊന്നും ഉണ്ടാകില്ല.

First published: November 1, 2018, 10:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading