കളിയാവേശത്തില്‍ കാര്യവട്ടം; സ്‌റ്റേഡിയവും പരിസരവും നിറഞ്ഞ് ആരാധകര്‍

News18 Malayalam
Updated: November 1, 2018, 11:26 AM IST
കളിയാവേശത്തില്‍ കാര്യവട്ടം; സ്‌റ്റേഡിയവും പരിസരവും നിറഞ്ഞ് ആരാധകര്‍
  • Share this:
തിരുവനന്തപുരം: മഴയും തീയും ഭീഷണിയാകുന്നില്ല. കാര്യവട്ടം ഏകദിനത്തിനായി ആരാധകര്‍ സ്റ്റേഡിയവും പരിസരവും നിറഞ്ഞ് കഴിഞ്ഞു.ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുന്ന മത്സരം കാണാന്‍ ദേശീയ പതാകയും ആര്‍പ്പുവിളികളുമായി രാവിലെ തന്നെ കാര്യവട്ടത്തേക്ക് ആളുകള്‍ എത്താന്‍ തുടങ്ങിയിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ തന്നെ തിരുവനന്തപുരത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയിരുന്നു. 40,000 ത്തോളം ആളുകള്‍ കളികാണാനെത്തുമെന്നാണ് കരുതപ്പെടുന്നത്. സുരക്ഷയ്ക്കായി 1,500 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.

കാര്യവട്ടം തുണച്ചാല്‍ കോഹ്‌ലിക്ക് ലഭിക്കുക അപൂര്‍വ്വ റെക്കോര്‍ഡ്

സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചു. കോഹ്‌ലിയുെയും ധോണിയുടെയും രോഹിത്തിന്റെയും ചിത്രങ്ങളുമായാണ് ആരാധകര്‍ സ്‌റ്റേഡിയത്തിലേക്കെത്തുന്നത്. മഴയുടെ ഭീഷണിയുണ്ടെങ്കിലും അതോന്നും ആരാധകരുടെ ആവേശം ചോര്‍ത്തുന്നില്ല.


'താനെന്താ തമാശയാക്കുവാ'; ക്രീസില്‍ പുറംതിരിഞ്ഞ് നിന്ന് ബെയ്‌ലി; ആശ്ചര്യത്തോടേ ദക്ഷിണാഫ്രിക്ക

വൈകുന്നേരം അഞ്ച് മണിയോടെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ട്. അത് മാറ്റി നിര്‍ത്തിയാല്‍ വലിയ ആശങ്കകളൊന്നും നിലവിലില്ല. മഴ പെയ്താലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുറപ്പാണ്. മഴ മാറിയാല്‍ അരമണിക്കൂറിനുള്ളില്‍ സ്റ്റേഡിയം വീണ്ടെടുക്കാന്‍ കഴിയുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍. ഓവറുകള്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ടെന്നതല്ലാതെ മറ്റ് പ്രശനങ്ങളൊന്നും ഉണ്ടാകില്ല.

First published: November 1, 2018, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading