മലപ്പുറം: അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി കാസര്‍കോട് ജില്ലാ ടീം. ഇന്നലെ വയനാടിനെതിരെ പരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാസര്‍കോടിന്റെ പത്തു താരങ്ങളും പൂജ്യത്തിന് പുറത്താവുകയായിരുന്നു. പുറത്താവാതിരുന്ന പതിനൊന്നാമത്തെയാളും അക്കൗണ്ട് തുറക്കാതെ വന്നതോടെ കാസര്‍കോട് താരങ്ങള്‍ തലകുനിക്കുകയായിരുന്നു.
പുറത്തായ പത്തു താരങ്ങളും ക്ലീന്‍ ബൗള്‍ഡായിരുന്നു എന്നതാണ് മത്സരത്തിലെ മറ്റൊരു പ്രത്യേകത. വയനാട് ബൗളര്‍മാര്‍ ദാനമായി നല്കിയ നാല് റണ്‍സ് മാത്രമായിരുന്നു കാസര്‍കോടിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഈ എക്സ്ട്രാസും ഇല്ലായിരുന്നെങ്കില്‍ ഒരു റണ്ണിന്റെ വിജയലക്ഷ്യം മത്സരത്തില്‍ കുറിക്കപ്പെട്ടേനെ.
അഞ്ച് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വയനാട് ഓപ്പണര്‍മാര്‍ ആദ്യ ഓവറില്‍ തന്നെ ലക്ഷ്യ മറികടന്നതോടെ പത്തു വിക്കറ്റിന്റെ ജയം വയനാട് സ്വന്തമാക്കി. നേരത്തെ മത്സരത്തില്‍ ടോസ് നേടിയ കാസര്‍കോടിന്റെ നായിക എസ് അക്ഷത ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ചിത്രയും വീക്ഷിതയും ആദ്യ രണ്ട് ഓവര്‍ പിടിച്ച് നിന്നെങ്കിലും പിന്നീട് കളി മാറി മറയുകയായിരുന്നു. വയനാടിന്റെ നായിക നിത്യയെറിഞ്ഞ മൂന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. പിന്നീട് ബാക്കി ഒന്‍പതും പേരും ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.