ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ എല്ലാ ടീമുകളെയും പിന്നിലാക്കി മഴ മുന്നേറുകയാണ്. 18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതില്‍ നാല് മത്സരമാണ് മഴയെടുത്തത്. ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ടോസ് പോലും ചെയ്യാതെയാണ് ഉപേക്ഷിച്ചത്. മഴ മാറുമെന്ന പ്രതീക്ഷയില്‍ ടോസിങ് നീട്ടിക്കൊണ്ടുപോയി ഒടുവില്‍ 7.30 ഓടെയായിരുന്നു മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്.
ഇതിനിടയില്‍ പലതവണ ന്യൂസിലന്‍ഡിന്റെയും ഇന്ത്യയുടെയും താരങ്ങള്‍ മൈതാനത്തിറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവിന്റെ ഒരു വീഡിയോയാണ് ക്രിക്കറ്റ് ലോകത്ത ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റേഡിയത്തില്‍ മഴപെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ താരം മഴയോട് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
Also Read: 'ജയിക്കണോ ? ഇത് കൂടിയേ തീരൂ' ഇന്ത്യക്കെതിരായ മത്സരത്തിനുമുമ്പ് സഹതാരങ്ങള്‍ക്ക് പാക് നായകന്റെ ഉപദേശം
ട്രെന്റ്ബ്രിഡ്ജില്‍ പെയ്യരുതെന്നും മഹാരാഷ്ട്രയില്‍ പോയി പെയ്യൂ. എന്നുമാണ് കേദാര്‍ മഴയോട് കൈ കൂപ്പികൊണ്ട് പറയുന്നത്. രസകരമായ വീഡിയോ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുകാണ്. ഡ്രസിങ് റൂമിന്റെ ബാല്‍ക്കണിയില്‍ ഇരുന്നാണ് കേദാറിന്റെ മഴയോടുള്ള അപേക്ഷ.
Haha Kedar Jadhav asking rains from England to shift to Maharashtra 😂❤️ #INDvNZ #CWC19 pic.twitter.com/ZcdoKcypkT
— Saurabh (@Boomrah_) June 13, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket team, New Zealand Cricket team