കൊൽക്കത്ത: ഐഎസ്എലില്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള ആദ്യ മത്സത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എടികെ മോഹന്‍ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.
16-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. എന്നാൽ 23-ാം മിനുറ്റില്‍ കാള്‍ മക്‌ഹ്യൂം സമനില നേടിയതോടെ 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു. 72-ാം മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി മക്‌ഹ്യൂം എടികെയുടെ ജയമുറപ്പിച്ചു.
ലീഡ് നേടിയെടുത്ത ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. കെ.പി രാഹുല്‍ രണ്ട് മഞ്ഞക്കാര്‍ഡ് വഴങ്ങി പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പത്തു പേരിലേക്ക് ചുരുങ്ങിയത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം ദുർബലമാക്കി. ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും അവസാനിക്കുകയായിരുന്നു.
Also Read- ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് തോറ്റു; നോക്കൗട്ടിനായി ഇനിയും കാത്തിരിക്കണം
ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്കോർ ചെയ്തത്. എടികെ ബഗാന് വേണ്ടി മക്ഹ്യൂഗ് ഇരട്ടഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ എ.ടി.കെ ബഗാനും പ്ലേ ഓഫ് ഉറപ്പാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.