'സൂപ്പര്‍ സക്‌സേന'; രഞ്ജിയില്‍ ആന്ധ്രയെ 9 വിക്കറ്റിന് തകര്‍ത്ത് കേരളം

News18 Malayalam
Updated: November 15, 2018, 9:24 PM IST
'സൂപ്പര്‍ സക്‌സേന'; രഞ്ജിയില്‍ ആന്ധ്രയെ 9 വിക്കറ്റിന് തകര്‍ത്ത് കേരളം
  • Share this:
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്ക് എതിരെ കേരളത്തിന് 9 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്ങ്‌സില്‍ 42 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം അരുണ്‍ കാര്‍ത്തികിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം മറികടന്നത്. മത്സരത്തില്‍ സെഞ്ച്വറിയും 9 വിക്കറ്റും നേടിയ ജലജ് സക്‌സേനയാണ് കളിയിലെ താരം.

ഇന്ന് 8 വിക്കറ്റിന് 102 എന്ന നിലയില്‍ കളി തുടര്‍ന്ന ആന്ധ്രയുടെ ഇന്നിങ്ങ്‌സ് 115 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെയാണ് കേരളത്തിന്‍ 42 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്. ദുര്‍ബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റേ്തിയ കേരളത്തിന് 16 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെയാണ് നഷ്ടമായത്. എന്നാല്‍ 19 റണ്‍സുമായി ജലജ് സക്‌സേനയും എട്ടു റണ്‍സുമായി രോഹന്‍ പ്രേമും വലിയ അപകടമില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

കായിക താരം സ്‌റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍
ആദ്യമത്സരത്തില്‍ ഹൈദരാബാദിനോട് സമനില വഴങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ ആധികാരിക ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രയുടെ രണ്ടാമിന്നിങ്ങ്‌സില്‍ കേരളത്തിനായി 21.3 ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്താണ് ജലജ് സക്‌സേന എട്ടു വിക്കറ്റെടുത്തത്.
ഐസിസി ടൂര്‍ണ്ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍
നേരത്തെ കേരളത്തിന്റെ ഒന്നാമിന്നിങ്ങ്‌സ് 328 റണ്ണിലാണ് അവസാനിച്ചത്. സെഞ്ച്വറിയുമായി തിളങ്ങിയ സക്സേന 133 റണ്ണുമായി ടോപ് സ്‌കോററായപ്പോള്‍ രോഹന്‍ പ്രേം 47 ഉം സച്ചിന്‍ ബേബി 21 ഉം ജഗദീഷ് 20 ഉം റണ്‍സെടുത്ത് ഉറച്ച പിന്തുണയും നല്‍കി. എന്നാല്‍ സൂപ്പര്‍ താരം സഞ്ജു സാംസണ് റണ്ണൊന്നുമെടുക്കാനായിരുന്നില്ല.


First published: November 15, 2018, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading