നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കിരീടം; പ്രമുഖ താരങ്ങളെ അണിനിരത്തി മഞ്ഞപ്പട കൊൽക്കത്തയിലേക്ക്

  Kerala Blasters| ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കിരീടം; പ്രമുഖ താരങ്ങളെ അണിനിരത്തി മഞ്ഞപ്പട കൊൽക്കത്തയിലേക്ക്

  പുതിയ സീസൺ ഐ എസ് എല്ലിന് മുൻപുള്ള മികച്ച മുന്നൊരുക്കമാണ് ഡ്യുറണ്ട് കപ്പിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. 

  Credits: Kerala Blasters, Twitter

  Credits: Kerala Blasters, Twitter

  • Share this:
  കൊച്ചി: ഡ്യുറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു . മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിലാണ് ടീം ഇറങ്ങുന്നത്. പുതിയ സീസൺ ഐ എസ് എല്ലിന് മുൻപുള്ള മികച്ച മുന്നൊരുക്കമാണ് ഡ്യുറണ്ട് കപ്പിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പുരാതന ടൂർണമെന്റുകളിൽ ഒന്നായ ഡ്യുറണ്ട് കപ്പിൽ ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കാൻ ഇറങ്ങുന്നത്.

  ഇത്തവണത്തെ ടൂർണമെന്റിൽ ഐ എസ് എല്ലിൽ നിന്നും ഐ ലീഗിൽ നിന്നുമുള്ള 16 ടീമുകളാണ് മത്സരിക്കാൻ ഇറങ്ങുന്നത്. നാല് ഗ്രൂപ്പുകളിലായാണ് ഇവരെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ബെംഗളൂരു എഫ് സി, ഡെല്‍ഹി എഫ് സി, ഇന്ത്യന്‍ നേവി എന്നിവയാണ് ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിന് പുറമെയുള്ള ടീമുകൾ.

  സെപ്റ്റംബർ 11ന് ഇന്ത്യൻ നേവിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം . വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ (വിവൈബികെ) സ്റ്റേഡിയത്തിലാണ് മത്സരം . ഇതേ വേദിയിൽ വച്ച് രണ്ടാം മത്സരത്തിൽ സെപ്റ്റംബർ 15ന് ബെംഗളൂരു എഫ് സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും.  ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡൽഹി എഫ് സി യെ നേരിടും. മോഹൻ ബഗാൻ ക്ലബ്ബ് ഗ്രൗണ്ടിൽ സെപ്റ്റംബർ 21നാണ് മത്സരം.

  ഡ്യുറണ്ട് കപ്പിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും, ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഒപ്പം പുതിയ സീസൺ ഐ എസ് എല്ലിനായുള്ള ഒരുക്കങ്ങൾ മികച്ചതാക്കുക എന്നതാണ് ലക്ഷ്യമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ‘ ഈ വർഷത്തെ ഡ്യുറണ്ട് കപ്പിനായി ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു . ഡ്യുറണ്ട് കപ്പ് , ടീമിന് നല്ല മത്സര പരിചയം നൽകുമെന്ന് പ്രതീക്ഷിക്കുന്നു . മികച്ച മത്സരങ്ങളുണ്ടാകുമെന്നും വിശ്വാസമുണ്ട് . ഈ മത്സരങ്ങൾ കളിക്കാരുടെ ആത്മവിശ്വാസത്തിന് വീര്യവും, കൂടുതൽ പ്രചോദനവും നൽകും.'–  ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

  ഡ്യുറണ്ട് കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീം:

  ഗോൾ കീപ്പർമാർ - അൽബിനോ ഗോമെസ് , പ്രബുക്ഷൺ സിങ് ഗിൽ, സച്ചിൻ സുരേഷ് .

  പ്രതിരോധനിര -  വി ബിജോയ്, എനെസ് സിപോവിച്ച്, ജെസെൽ കർണെയ്റോ, അബ്ദുൾ ഹക്കു , സഞ്ജീവ് സ്റ്റാലിൻ, ഹോർമിപാം റുയ്-വാ, ഷഹജാസ് തെക്കൻ , ധെനചന്ദ്ര മീട്ടി , സന്ദീപ് സിങ് .

  മധ്യനിര - ജീക്സൺ സിങ്, സഹൽ അബ്ദുൾ സമദ്, കെ പി രാഹുൽ, അഡ്രിയാൻ ലുണ, സുഖം യോയ്ഹെൻബ മീട്ടി, ലാൽതംഗ ഖോൾറിങ്, കെ ഗൗരവ്, ഹർമൻജോത് ഖബ്ര, ഗിവ്സൺ സിങ്, ആയുഷ് അധികാരി, കെ പ്രശാന്ത്, സെയ്ത്യാസെൻ സിങ്, വിൻസി ബരെറ്റോ, അനിൽ ഗവോങ്കർ.

  മുന്നേറ്റനിര - ഹോർജെ പെരേര ഡയസ്, വി എസ് ശ്രീക്കുട്ടൻ, ചെഞ്ചൊ ഗെൽഷൻ.

  അടുത്തയിടെ കൂടുതൽ വിദേശ താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് ടീം ഒന്നാകെ അഴിച്ചു പണിതിട്ടുണ്ട് . പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത് . കഴിഞ്ഞ തവണത്തെ മോശം പ്രകടനം കാരണം ആരാധകരിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. ഇക്കുറി മികച്ച പ്രകടനത്തോടെ ഐ എസ് എല്ലിൽ ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. അതു കൊണ്ടുതന്നെ പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച താരങ്ങളെ ഒരുപോലെ അണിനിരത്തി കൊണ്ടാണ് സീസണിലേക്ക് ബൂട്ട് കെട്ടുന്നത് . പരിചയ സമ്പന്നതയും യുവത്വത്തിനും  ഒരുപോലെ ഇട നൽകി  കൊണ്ടാണ് ടീം ഒന്നാകെ ഉടച്ചു വാർത്തിരിക്കുന്നത്.
  Published by:Naveen
  First published: